ഗുരുവായൂരിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി
ഗുരുവായൂർ : നഗരസഭ പ്രദേശത്ത് വിവിധ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽപഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. ഗുരുവായൂരിലെ പ്രമുഖ ഹോട്ടലുകളിൽ ഒന്നായ കിഴക്കേ നടയിലുള്ള കൃഷ്ണ ഇൻ , മാഞ്ചിറ റോഡിലെ നമ്പൂതിരീസ് റസ്റ്റോറൻ്റ് കൈരളി ജംഗ്ഷനിലെ വിസ്മയ ടവർ തൊഴിയൂരിലുള്ള 7 ഡേയ്സ് ഹോട്ടൽസ് &റസ്റ്റോറൻ്റ്, ആലിഫ് ഫാമിലി റസ്സ്റ്റോറൻ്റ്, തമ്പുരാൻപടിയിലുള്ളലൈഗർ ഫ്യൂഷൻ
എന്നീ സ്ഥാപനങ്ങളിൽ നിന്നുമാണ് മോശം ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്.
മോശം ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിച്ചതിന് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ഇരുപത്തി അയ്യായിരം രൂപ വീതം പിഴ ഈടാക്കുന്നതും പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.കാർത്തികയുടെ നേതൃത്വത്തിൽ
പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.സി.രശ്മി, എം.ഡി.റിജേഷ്,
സുജിത് കുമാർ എ ബി, കെ.എസ്.പ്രദീപ്എ ന്നിവരാണ് ഹോട്ടൽ പരിശോധന നടത്തിയത്