Header 1 vadesheri (working)

ലെനോവ ഫോണിന് തകരാർ , വിലയും 20,000 രൂപ നഷ്ടവും നൽകണമെന്ന് കോടതി

Above Post Pazhidam (working)

തൃശൂർ : മൊബൈൽ ഫോണിന് തകരാറാരോപിച്ച്‌ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ അവണൂർ സ്വദേശി കുന്നപ്പിള്ളി വീട്ടിൽ സൈജൻ കെ.ടി. ഫയൽ ചെയ്ത ഹർജിയിലാണ് ബാംഗ്ളൂരുള്ള ലെനോവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ ഇപ്രകാരം വിധിയായതു്. സൈജൻ 7700 രൂപ നൽകിയാണ് മൊബൈൽ ഫോൺ വാങ്ങി യത്‌. ഉപയോഗിച്ചുവരവെ ഫോണിന് വ്യത്യസ്ത തകരാറുകൾ കാട്ടുകയും എതിർകക്ഷിയുടെ സർവ്വീസ് സെൻ്ററിൽ നല്കേണ്ടിവന്നിട്ടുള്ളതുമാകുന്നു.

First Paragraph Rugmini Regency (working)

ഫോൺ ഒട്ടുമിക്ക സമയവും കമ്പനിയുടെ സർവ്വീസ് സെൻററിൽത്തന്നെയായിരുന്നു. മദർ ബോർഡ് മാറ്റിയിട്ട് പോലും ഫലമുണ്ടായിട്ടില്ല.. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതാകുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ. റാം മോഹൻ എന്നിവർ ഉൾപ്പെട്ട തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് ഫോണിൻ്റെ വിലയായ 7700 രൂപയും നഷ്ടപരിഹാരമായി 15000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

Second Paragraph  Amabdi Hadicrafts (working)