Header 1 = sarovaram
Above Pot

കുന്നംകുളം റോഡ് പണിയുടെ പുരോഗതി വിലയിരുത്താൻ കലക്ടറുടെ സൈക്കിള്‍ സവാരി

തൃശൂര്‍: ജില്ലാ കലക്ടര്‍ അര്ജുന്‍ പാണ്ഡ്യന്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ മുതല്‍ ചൂണ്ടല്‍ വരെയും തിരികെയും 40 കിലോ മീറ്റര്‍ സൈക്കിള്‍ സവാരി നടത്തി തൃശൂര്‍ – കുന്നംകുളം റോഡ് പണിയുടെ പുരോഗതി വിലയിരുത്തി. പരിസ്ഥിതി സൗഹൃദ വാഹനമെന്ന നിലയിലും ശാരീരിക ക്ഷമത നിലനിര്ത്തു വാന്‍ കഴിയുന്ന വാഹനം എന്ന നിലയിലും സൈക്കിളിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയായിരുന്നു ജില്ലാ കലക്ടറുടെ സൈക്കിള്‍ യാത്ര.

Astrologer

കിരണ്‍ ഗോപിനാഥ് പ്രസിഡന്റായ തൃശൂര്‍ സൈക്ക്‌ളേഴ്സ് ക്ലബിന്റെ സെക്രട്ടറി ഡാനി വറീത്, ട്രഷറര്‍ സനോജ് പാമ്പുങ്ങല്‍ എന്നിവരുടെ നേതൃത്വത്തില്‍ 20 ഓളം ക്ലബ് അംഗങ്ങള്‍, കെഎസ്ടിപി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ജില്ലാ കലക്ടര്ക്കൊപ്പം സൈക്കിള്‍ യാത്രയില്‍ പങ്കെടുത്തു. റോഡ് നവീകരണം പൂര്ത്തി യാകുന്നതുവരെ അറ്റകുറ്റപണി സമയബന്ധിതമായി പൂര്ത്തി യാക്കി റോഡ് സഞ്ചാരയോഗ്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ കെഎസ്ടിപി ഉദ്യോഗസ്ഥര്ക്ക് നിര്ദ്ദേ ശം നല്കി .

206.9 കോടി രൂപയുടെ പാറമേക്കാവ് – കല്ലുംപുറം വരെയുള്ള 33.34 കിലോമീറ്റര്‍ റോഡിന്റെ നവീകരണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ഒക്ടോ.10 ന് ആരംഭിക്കും. നവംബറോടെ റോഡ് പണി തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ആറ് മാസത്തിനകം പൂര്ത്തീകരിക്കും. നിലവില്‍ കേച്ചേരി മുതല്‍ മഴുവന്ഞ്ചേ്രി വരെ ഒഴികെയുള്ള മുഴുവന്‍ റോഡും അറ്റകുറ്റപണി തീര്ത്ത് സഞ്ചാര യോഗ്യമാക്കിയതായി കെഎസ്ടിപി അധികൃതര്‍ അറിയിച്ചു. കെ എസ് ടി പി റോഡ് നിര്മ്മാണ ഏകോപനം നീരീക്ഷിക്കുന്നതിന് രൂപീകരിച്ച സമിതി സ്ഥിരമായി റോഡ് പണിയുടെ പുരോഗതി വിലയിരുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു

Vadasheri Footer