Header 1 = sarovaram
Above Pot

വെള്ളറക്കാട് പുതുമന ശ്രീജിത്ത്‌ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ത്തിൽ പുതിയ മേൽശാന്തി യായി വെള്ളറക്കാട് തോന്നല്ലൂർ പുതുമന ഇല്ലത്ത് ശ്രീജിത്ത്‌ നമ്പൂതിരി യെ തിരഞ്ഞെടുത്തു. ഉച്ചപൂജ കഴിഞ്ഞ്  തന്ത്രി യുടെ സാന്നിധ്യത്തിൽ   മേൽശാന്തി മധു സൂദനൻ നമ്പൂതിരി യാണ് നറുക്കെടുപ്പ് നടത്തിയത്.ഒക്ടോബർ ഒന്ന് മുതൽ ആറു മാസമാണ് പുതിയ മേൽശാന്തി യുടെ കാലാവധി.

56 പേരാണ് അപേക്ഷ കരായി ഉണ്ടായത് ഇതിൽ 54 പേരെ  തന്ത്രി കൂടിക്കാഴ്ച്ചക്ക് ക്ഷണിച്ചു.. ദേവസ്വം ഓഫീസിൽ നടന്ന കൂടി കാഴ്ച്ച ക്ക് 51 പേർ ഹാജരായി. ഇതിൽ നിന്നും യോഗ്യ രായ 42 പേരെയാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയത്.

Astrologer

അച്ഛൻ പരമേശ്വരൻ നമ്പൂതിരി. പട്ടാമ്പി ആലമ്പിള്ളി മനയിലെ സാവിത്രി യാണ് അമ്മ. പുതുരുത്തി കിണറ്റമറ്റംമനയിലെ കൃഷ്ണശ്രീയാണ് ഭാര്യ . ആരാധ്യ. ഗ്രുഗ് വേദ എന്നിവർ മക്കളാണ്.

വേലൂർ കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്ര ത്തിൽ 17 വർഷമായി മേൽ ശാന്തി യാണ്. ബികോം ബിരുദം ധാരിയാണ്. മുത്തച്ഛൻ പരമേശ്വരൻ നമ്പൂതിരിയിൽ നിന്നാണ് പൂജ വിധികൾ സ്വായത്ത മാക്കിയത് തുടർന്ന്. പൊട്ടകുഴി നാരായൺ നമ്പൂതിരി. പഴയത്ത് സുമേഷ് നമ്പൂതിരി എന്നിവരുടെ കീഴിലും അഭ്യസിച്ചു.

ആദ്യമായാണ് കുടുംബ ത്തിൽ നിന്നും ഒരാൾ ഗുരുവായൂരപ്പനെ സേവിക്കാൻ അർഹത നേടിയ തെന്ന് ശ്രീജിത്ത്‌ നമ്പൂതിരി പറഞ്ഞു. ഏട്ടാ മത്തെ തവണ അപേക്ഷിച്ചപ്പോൾ ആണ് ഭഗവാൻ കാടാക്ഷി ച്ച തെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഗുരുവായൂരിലെ വിവിധ സംഘ ടനകൾ മേൽ ശാന്തിയെ ആദരിച്ചു.

Vadasheri Footer