Post Header (woking) vadesheri

ഉത്രാട ദിനത്തിൽ കണ്ണനെ കാണാൻ  സ്വർണവർണ കുലകളുമായി ഭക്തർ.

Above Post Pazhidam (working)

ഗുരുവായൂർ : ഉത്രാടദിനത്തിൽ ശ്രീഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് സായൂജ്യനിറവിൽ ഭക്തർ.ഇന്നു രാവിലെ ശീവേലിക്കു ശേഷമാണ് കാഴ്ചക്കുല സമർപ്പണം തുടങ്ങിയത്. സ്വർണ കൊടിമര ചുവട്ടിൽ ക്ഷേത്രം മേൽശാന്തി പള്ളിശേരി മനയ്ക്കൽ മധുസൂദനൻ നമ്പൂതിരി ശ്രീഗുരുവായൂരപ്പന് ആദ്യം കാഴ്ചക്കുല സമർപ്പിച്ചു.

Ambiswami restaurant

തുടർന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ കാഴ്ചക്കുല സമർപ്പിച്ചു. തുടർന്ന് നിരവധി ഭക്തർ ശ്രീഗുരുവായൂരപ്പന് കാഴ്ചക്കുലകൾ സമർപ്പിക്കാനെത്തി. ഇന്നു രാത്രി അത്താഴ പൂജയ്ക്ക് ശേഷം നട അടയ്ക്കുന്നതു വരെ ഭക്തർക്ക് കാഴ്ചക്കുല സമർപ്പിക്കാം.

Second Paragraph  Rugmini (working)

ഭക്തർക്ക് കാഴ്ചക്കുല സമർപ്പിക്കാനായി ക്ഷേത്രം തെക്കേ നട കൂവളത്തിന് സമീപത്തുകൂടി കിഴക്കേ ഗോപുര കവാടം വഴി ക്ഷേത്രത്തിൽ പ്രവേശിക്കാം. ക്ഷേത്രത്തിൽ ലഭിച്ച കാഴ്ചക്കുലകളിൽ ഒരു പങ്ക് നാളെ തിരുവോണ സദ്യയ്ക്കുള്ള പഴപ്രഥമ നായി മാറ്റും.