Post Header (woking) vadesheri

‘വാസ്കുലർ രോഗങ്ങളും ചികിത്സാരീതികളും’ , ശില്പശാല സംഘടിപ്പിച്ചു

Above Post Pazhidam (working)

കൊച്ചി: വാസ്കുലർ സൊസൈറ്റി ഓഫ് കേരളയുടെ (വാസ്‌ക്) ഒൻപതാമത് വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ‘വാസ്കുലർ രോഗങ്ങളും ചികിത്സാരീതികളും’ എന്ന വിഷയത്തിൽ അമൃത ഹോസ്പിറ്റലിൽ ശില്പശാല സംഘടിപ്പിച്ചു. രക്തധമനികളിലുണ്ടാകുന്ന വിവിധ രോഗങ്ങൾ അവയുടെ നൂതന ചികിത്സ മാർഗ്ഗങ്ങൾ എന്നിവയാണ് ശില്പശാലയിൽ ചർച്ച ചെയ്തത്.

Ambiswami restaurant

വാസ്കുലർ സർജറി രംഗത്ത് വിദഗ്ധരായ പന്ത്രണ്ടോളം ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ക്ലാസുകൾ നടന്നത്. രക്തധമനികളിലെ വിവിധ ശസ്ത്രക്രിയ രീതികളെക്കുറിച്ച് പരിശീലനം നൽകുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം. 60 വാസ്കുലർ സർജന്മാരാണ് ശില്പശാലയിൽ പങ്കെടുത്തത്. വാസ്കുലർ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ, ഗ്രാഫ്റ്റുകൾ, കത്തീറ്ററുകൾ, സ്റ്റെന്റുകൾ, എൻഡോവാസ്കുലർ ഉപകരണങ്ങൾ എന്നിവയുടെ ശരിയായ പ്രവർത്തന രീതിയെക്കുറിച്ച് സെഷനുകൾ നടത്തി. അമൃത ഹോസ്പിറ്റലിലെ വാസ്കുലർ സർജറി ഡിപ്പാർട്മെന്റ് ഹെഡ് ഡോ. സിദ്ധാർത്ഥ് വിശ്വനാഥൻ ശില്പശാല ഏകോപിപ്പിച്ചു. വരും വർഷങ്ങളിലും സംസ്ഥാനത്തുടനീളം വിപുലമായ ശില്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുമെന്ന് വാസ്‌ക് അധികൃതർ അറിയിച്ചു.

Second Paragraph  Rugmini (working)