Header 1 vadesheri (working)

ഞായറാഴ്ച ഗുരുവായൂരിൽ വിവാഹങ്ങളുടെ കുത്തൊഴുക്ക് , വൺവേ സമ്പ്രദായം കർശനമാക്കും

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്ര നഗരിയിൽ വിവാഹ പാർട്ടിയുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നു കരുതുന്ന ഞായറാഴ്ച നഗരത്തിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങള്‍ ഇന്നര്‍ റിംഗ് റോഡിലും ഔട്ടര്‍ റിംഗ് റോഡിലും കര്‍ശനമായി വണ്‍വേ സമ്പ്രദായം പാലിക്കേണ്ടതാണ് എന്ന് എം എൽ എ എന്‍കെ അക്ബറിന്റെ അദ്ധ്യക്ഷതയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയുടെയും നഗര സഭ അധികൃതരുടെയും വിവിധ വകുപ്പ് മേധാവികളുടെയും യോഗം ആവശ്യപ്പെട്ടു . ഗുരുവായൂരിന്റെ ചരിത്രത്തില്‍ ആദ്യമായി സെപ്തംബര്‍ 8-ാം തിയ്യതി ഞായറാഴ്ച ഏകദേശം 350 ൽ അധികം വിവാഹങ്ങള്‍ ആണ് ക്ഷേത്രസന്നിധിയില്‍ വെച്ച് നടത്തുന്നത് . ഇതിന്റെ ഭാഗമായി ജന സഹസ്രങ്ങൾ ആണ് ഗുരുപവന പുരിയിലേക്ക് ഒഴുകി എത്തുക

First Paragraph Rugmini Regency (working)

റോഡരികിലെ ടൂവീലര്‍ അടക്കമുള്ള എല്ലാ വാഹനങ്ങളുടെയും പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചു . ഗുരുവായൂരില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ എല്ലാം തന്നെ പടിഞ്ഞാറെ നടയിലെ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള മായാബസ്സ്റ്റാന്റില്‍ നിന്നും സര്‍വ്വീസ് നടത്തേണ്ടതും, വണ്‍വേ സമ്പ്രദായത്തില്‍ തിരികെ എത്തിച്ചേരേണ്ടതുമാണ്. ചാവക്കാട് ഭാഗത്തുനിന്നുള്ള ബസുകള്‍ മുതുവട്ടൂര്‍ വഴി പടിഞ്ഞാറെ നടയിലെ മായാ ബസ്സ്റ്റാന്റില്‍ എത്തിച്ചേരേണ്ടതാണ്.
കുന്നംകുളം ഭാഗത്തു നിന്നും വരുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ മുതുവട്ടൂര്‍-പടിഞ്ഞാറെ നട-കൈരളി ജംഗ്ഷന്‍ വഴി ഔട്ടര്‍ റിംഗ് റോഡ് ചുറ്റി മായാ ബസ്സ്റ്റാന്റില്‍ എത്തിചേരേണ്ടതാണ്. സ്വകാര്യ വാഹനങ്ങള്‍ നഗരസഭയുടെ ഔട്ടര്‍ റിംഗ് റോഡിലെ മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിംഗ് സെന്ററിലും, കിഴക്കേനടയിലെ മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിംഗ് സെന്ററിലും, മറ്റു പാര്‍ക്കിംഗ് കേന്ദ്രങ്ങളും വിനിയോഗിക്കേണ്ടതാണ്.

Second Paragraph  Amabdi Hadicrafts (working)

ടൂറിസ്റ്റ് ബസുകള്‍ നഗരസഭയുടെ കിഴക്കേനടയിലെ സത്യഗ്രഹസ്മാരക പാര്‍ക്കിംഗ് ഗ്രൗണ്ടിലും പാര്‍ക്കിംഗ് ചെയ്യേണ്ടതുമാണ്. യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ഗുരുവായൂര്‍ എസിപി ടി.എസ്.ഷിനോജ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.എം.ഷെഫീര്‍, ഷൈലജ സുധന്‍, എ.എസ്.മനോജ്, നഗരസഭ കൗണ്‍സിലര്‍മാരായ കെ.പി.ഉദയന്‍, ശോഭ ഹരിനാരായണന്‍, ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് എസ്.എച്ച്.ഒ ജി.അജയ്കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.