Post Header (woking) vadesheri

ബീച്ച് കാണാനെത്തിയ യുവാക്കളെ അക്രമിച്ച പ്രതികൾ പിടിയിൽ

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് ബീച്ച് കാണാനെത്തിയ യുവാക്കളെ അക്രമിച്ച പ്രതികൾ പിടിയിൽ . തിരുവത്ര ബേബി റോഡ് പണ്ടാരി വീട്ടിൽ ഇസ്മായിൽ മകൻ മുഹമ്മദ് ഉവൈസ് 19 ,ബീച്ചിൽ ദ്വാരക ക്ഷേത്രത്തിനു സമീപം ഇടശ്ശേരി വീട്ടിൽ റാഫി മകൻ ഷഹിൻഷാ 19 ,എന്നിവരെയും പ്രായ പൂർത്തി ആകാത്ത മൂന്നു പേരെയുമാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിമൽ.വി.വി അറസ്റ്റ് ചെയ്തത് . ബുധനാഴ്ച വൈകീട്ട് ചാവക്കാട് ദ്വാരക ബീച്ച് കാണാനെത്തിയ ആളൂർ നമ്പ്രമ്പത്ത് വീട്ടിൽ വിനോദ് മകൻ ആദിത്യൻ 21 ഇയാളുടെ കൂട്ടുകാരായ സ്നേഹിത്ത്, പാർത്ഥിവ്, സായൂജ് എന്നവരേയും അക്രമിച്ച് പരിക്കേൽപിച്ച കേസിൽ ആണ് അറസ്റ്റ്.

Ambiswami restaurant

ബുധനാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവമുണ്ടായത്. ബീച്ച് കാണാനെത്തിയവരുമായി പ്രതികൾ വാക്കുതർക്കത്തിൽ ഏർപ്പെടുകയും പ്രതികളിലൊരാൾ തേങ്ങയും വടിയുമുപയോഗിച്ച് യുവാക്കളെ മൃഗീയമായി അക്രമിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതികൾക്കായുളള അന്വേഷണം ഊർജ്ജിതമാക്കി രാത്രി തന്നെ സംഭവത്തിലുൾപെട്ട മുഴുവൻ പേരേയും കസ്റ്റഡിയിലെടുത്തു.

Second Paragraph  Rugmini (working)

ബീച്ചു കാണാനെത്തുന്ന സന്ദർശകർക്കെതിരെ നടത്തുന്ന ഇത്തരം അക്രമങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് സ്റ്റേഷൻ ഹൌസ് ഓഫീസർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ . കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. പ്രായപൂർത്തി ആകാത്തവരെ തൃശൂർ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി. സബ് ഇൻസ്പെക്ടർ ബാബു രാജൻ, പോലീസ് ഉദ്യോഗസ്ഥരായ ഹംദ്, സന്ദീപ്, നൌഫൽ, മെൽവിൻ, വീനീത് സുബീഷ്, പ്രദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Third paragraph