ഗുരുവായൂർ ക്ഷേത്രത്തിലെ തൃപ്പുത്തരി നാളെ
ഗുരുവായൂർ : ഇല്ലം നിറയുടെ തുടർച്ചയായുള്ള ഗുരുവായൂർ ക്ഷേത്രത്തിലെ തൃപ്പുത്തരി ആഗസ്റ്റ് 28 ബുധനാഴ്ച പകൽ 9.35മുതൽ 11.40 വരെയുള്ള മുഹൂർത്തത്തിൽ നടക്കും.
പുത്തരി പായസം തയ്യാറാക്കുന്നതിന് 2.88 ലക്ഷം രൂപ (രണ്ടു ലക്ഷത്തി എൺപത്തിയെട്ടായിരം രൂപ മാത്രം) യുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്
.
തൃപ്പുത്തരി ദിവസം ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസം തയ്യാറാക്കും.. ഒരു ലിറ്ററിന് 240 രൂപയാകും നിരക്ക്. മിനിമം കാൽ ലിറ്റർ പായസത്തിന് 60 രൂപയാകും നിരക്ക്. ഒരാൾക്ക് പരമാവധി 2 ടിക്കറ്റ് അനുവദിക്കും.
പുത്തരി പായസം കൂടുതൽ സ്വാദിഷ്ടമാക്കുന്നതിന് 2200 എണ്ണം കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കും.