Header 1 = sarovaram
Above Pot

പിറന്നാള്‍ കണ്ണനെ കാണാന്‍ ജനലക്ഷങ്ങള്‍

ഗുരുവായൂര്‍: . ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പിറന്നാള്‍ കണ്ണനെ കാണാന്‍ ജനലക്ഷങ്ങളാണ് ക്ഷേത്ര നഗരിയിലേക്ക് ഒഴുകിയെത്തിയത്. ക്ഷേത്രത്തില്‍ രാവിലെയും, ഉച്ചക്കും, രാത്രി വിളക്കെഴുന്നെള്ളിപ്പിനും കൊമ്പന്‍ ഇന്ദ്രസെന്‍ ഭഗവാന്റെ തങ്കതിടമ്പ് സ്വര്‍ണ്ണകോലത്തിലേറ്റിയ കാഴ്ച്ചശീവേലിക്ക് കൊമ്പന്മാരായ ബാലകൃഷ്ണനും, വലിയ വിഷ്ണുവും പറ്റാനകളായി. വിശേഷാല്‍ കാഴ്ച്ചശീവേലിയ്ക്ക് പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തിലുള്ള പഞ്ചാരിമേളവും, ഉച്ചയ്ക്ക് വൈക്കം ചന്ദ്രന്‍ മാരാരും, സംഘവും നയിച്ച പഞ്ചവാദ്യവും കണ്ണന്റെ പിറന്നാളാഘോഷത്തെ ധന്യമാക്കി.

Astrologer

ഗുരുവായൂര്‍ സമസ്ത നായര്‍ സമാജത്തിന്റെ നേതൃത്വത്തില്‍ ഇന്നര്‍ റിങ്ങ്‌റോഡ് ചുറ്റിയുള്ള ഘോഷയാത്ര, ഗുരുവായൂരില്‍ ആത്മീയാനുഭൂതിയുടെ മറ്റൊരു നേര്‍രേഖയായി ചരിത്രത്തില്‍ ഇടംപിടിച്ചു. മമ്മിയൂര്‍ ക്ഷേത്രാങ്കണത്തിലെ ജീവിത എഴുന്നെള്ളിപ്പിന് മുന്നോടിയായി കണ്ണനും, ഗോപികമാരുംചേര്‍ന്ന് ആടിതിമിര്‍ത്ത ഗോപികാനൃത്തമാണ് കണ്ണന്റെ പിറന്നാള്‍ ആഘോഷത്തില്‍ ഭക്തരുടെ ശ്രദ്ധ ഏറെ പിടിച്ചുപറ്റിയത്. വൈകീട്ട് നറുനെയ്യിന്റെ നിറശോഭയിലായിരുന്നു, ഭഗവാന് ദീപാരാധന നടന്നത്. .

രാവിലെ ഭഗവത് ദര്‍ശനം കഴിഞ്ഞെത്തിയ ഭക്തജനങ്ങള്‍ക്ക് വിഭവസമൃദ്ധമായ സദ്യയാണ് ദേവസ്വം ഒരുക്കിയിരുന്നത്. നാല്‍പ്പതിനായിരത്തോളം ഭക്തര്‍ ഭഗവാന്റെ പിറന്നാള്‍ സദ്യയില്‍ പങ്കുകൊണ്ടു. 85 ചാക്ക് അരി ആണ് പിറന്നാൾ സദ്യക്ക് വേണ്ടി വന്നത് ഉപയോഗിച്ചത് എന്ന് ദേവസ്വം വാർത്ത കുറിപ്പിൽ പറഞ്ഞു .മണിക്കൂറുകൾ വരിയിൽ നിന്നാണ് ഭക്തർ പിറന്നാൾ സദ്യയിൽ പങ്കു കൊണ്ടത് . അഷ്ടമിരോഹിണിയോടനുബന്ധിച്ച് രാവിലെ നെന്മിനി ബലരാമക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂരിലേക്ക് ശോഭയാത്രയും, മൂന്നാനകളോടുകൂടിയുള്ള എഴുന്നെള്ളത്തും, നായർ സമാജത്തിന്റെ നേതൃത്വത്തിൽ രാത്രിയിൽ നടന്ന എഴുന്നള്ളിപ്പും അഷ്ടമിരോഹിണി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

അഷ്ടമിരോഹിണി ദിനത്തിൽ ശ്രീഗുരുവായൂരപ്പന് വഴിപാടായി ട്രാക്ടർ ലഭിച്ചു. ചെന്നൈയിലെ ത്രിലേഖ ചാൾസ് എന്ന ഭക്തനാണ് ട്രാക്ടർ സമർപ്പണം നടത്തിയത്. കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം വി.ജി.രവീന്ദ്രൻ ട്രാക്ടറിൻ്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി. തുടർന്ന് അദ്ദേഹമത് ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയന് കൈമാറി. ചടങ്ങിൽ വഴിപാടു സമർപ്പണം നടത്തിയ ത്രിലേഖ ചാൾസ് ,റെജി കുമാർ ഡി.എ മാരായ ടി.രാധിക, കെ.എസ്.മായാദേവി ,എക്സി.എൻജിനീയർ എം.കെ.അശോക് കുമാർ എന്നിവർ ഉൾപ്പെടെ ദേവസ്വം ജീവനക്കാരും ഭക്തരും സന്നിഹിതരായി

Vadasheri Footer