ബംഗ്ലാദേശ് പ്രധാന മന്ത്രി ഷേഖ് ഹസീന രാജി വെച്ചു
ധാക്ക : ബംഗ്ലാദേശ് പ്രധാന മന്ത്രി ഷേഖ് ഹസീന രാജി വെച്ചു. കലാപം രൂക്ഷ മാകുകയും, പ്രക്ഷോഭ കാരികൾ പ്രധാന മന്ത്രിയുടെ വസതി കയ്യേറുകയും ചെയ്തതോടെ. സഹോദരി യോടൊപ്പം രക്ഷ പെട്ട് ഇന്ത്യ യിൽ അഭയം തേടിയതായി റിപ്പോർട്ട് പുറത്തു വരുന്നുണ്ട്
ബംഗ്ലാദേശിന്റെ 1971ലെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വിമുക്തഭടന്മാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയുടെ 30 ശതമാനം സംവരണം ചെയ്ത വിവാദ ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസും വിദ്യാർഥി പ്രതിഷേധകരും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകൾക്ക് ബംഗ്ലാദേശ് അടുത്തിടെ സാക്ഷ്യം വഹിച്ചിരുന്നു. അക്രമങ്ങളിൽ 200ലധികം ആളുകൾ കൊല്ലപ്പെടുകയുണ്ടായി. വർധിച്ചുവരുന്ന അക്രമം തടയൽ ലക്ഷ്യമിട്ട് ചർച്ചക്കുള്ള ഹസീനയുടെ ക്ഷണം പ്രതിഷേധക്കാർ നിരാകരിക്കുകയും സർക്കാറിന്റെ രാജിക്കായി ഒന്നിച്ച് രംഗത്തിറങ്ങുകയുമായിരുന്നു. നൂറുകണക്കിന് വിദ്യാർഥികളും പ്രൊഫഷനലുകളും ധാക്കയിലെ ഷാബാഗിൽ തടിച്ചുകൂടിയോടെ എല്ലാ ഭാഗങ്ങളിലും ഗതാഗതം സ്തംഭിച്ചു.
.