Header 1 vadesheri (working)

ഗുരുവായൂരിൽ ഇല്ലം നിറ ആഗസ്റ്റ് 18 ന് ;തൃപ്പുത്തരി ആഗസ്റ്റ് 28 ന്

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രത്തിലെ 2024 വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 18 ഞായറാഴ്ച പകൽ 6 :18മുതൽ 7.54 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിർ കറ്റകൾ വെയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് സംവിധാനം ഒരുക്കും.ഈ വർഷത്തെ തൃപ്പുത്തരി ആഗസ്റ്റ് 28 ബുധനാഴ്ച പകൽ 9.35മുതൽ 11.40 വരെയുള്ള മുഹൂർത്തത്തിലാകും നടക്കുക. തൃപ്പുത്തരി ദിവസം ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസം തയ്യാറാക്കും. ഒരു ലിറ്ററിന് 240 രൂപയാകും നിരക്ക്. മിനിമം കാൽ ലിറ്റർ പായസത്തിന് 60 രൂപയാകും നിരക്ക്. ഒരാൾക്ക് പരമാവധി 2 ടിക്കറ്റ് അനുവദിക്കും. പുത്തരി പായസം തയ്യാറാക്കുന്നതിനുള്ള എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്.

First Paragraph Rugmini Regency (working)

പുത്തരി പായസം കൂടുതൽ സ്വാദിഷ്ടമാക്കുന്നതിന് 2200 എണ്ണം കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കും.

Second Paragraph  Amabdi Hadicrafts (working)