Header 1 vadesheri (working)

ഹോസ്റ്റലിൽ കയറി യുവതിയെ കൊലപെടുത്തിയ പ്രതി അറസ്റ്റിൽ

Above Post Pazhidam (working)

ബംഗളൂരു: ഹോസ്റ്റലില്‍ കയറി 24 കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. മധ്യപ്രദേശില്‍ നിന്നാണ് അറസ്റ്റിലായത്. ബിഹാര്‍ സ്വദേശിയായ കൃതി കുമാരിയെയാണ് ചൊവ്വാഴ്ച താമസ സ്ഥലത്ത് കയറി പ്രതി ആക്രമിച്ച് കൊലപ്പെടുത്തിയത്.

First Paragraph Rugmini Regency (working)

യുവതി പെയിങ് ഗസ്റ്റായി താമസിക്കുന്ന സ്ഥലത്ത് രാത്രി 11 മണിക്കാണ് പ്രതി നുഴഞ്ഞു കയറി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. യുവതിയുടെ കൂടെ താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ കാമുകനാണ് പ്രതി. ജോലിയില്ലാത്തതിനാല്‍ പ്രതിയും യുവതിയുടെ ഒപ്പം താമസിച്ചിരുന്ന യുവതിയും തമ്മില്‍ നിരന്തരം കലഹം ഉണ്ടാകാറുണ്ടായിരുന്നു. ഇയാളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ സുഹൃത്തിനോട് കുമാരി ഉപദേശിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായാണ് പ്രതി കുമാരിയെ കൊലപ്പെടുത്തിയത്

സിസിടിവി ക്യാമറയിലാണ് കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. യുവതിയുടെ മുറിയില്‍ മുട്ടുകയും വാതില്‍ തുറന്നയുടന്‍ കഴുത്തില്‍ ആവര്‍ത്തിച്ച് കുത്തികൊലപ്പെടുത്തുകയുമായിരുന്നു. ശബ്ദം കേട്ട് മറ്റുള്ളവര്‍ എത്തിയപ്പോഴേക്കും പ്രതി കടന്നു കളഞ്ഞിരുന്നു. പ്രതിയെ പിടികൂടാന്‍ മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിരുന്നു.

Second Paragraph  Amabdi Hadicrafts (working)