Post Header (woking) vadesheri

തിരുവല്ലയിൽ കാറിന് തീ പിടിച്ച് രണ്ട് പേർ വെന്തു മരിച്ചു

Above Post Pazhidam (working)

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു. തുകലശേരി സ്വദേശികളായ റിജോയും ലൈജുവുമാണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പട്രോളിങിന് എത്തിയ പൊലിസാണ് തീ കത്തുന്ന നിലയില്‍ കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു.

Ambiswami restaurant

ചവറിന് തീപിടിച്ചതാണെന്നാണ് കരുതിയതെന്നും അടുത്തെത്തിയപ്പോഴാണ് കാറിനാണ് തീപിടിച്ചതെന്ന്് മനസിലാക്കിയതെന്നും പൊലീസ് പറഞ്ഞു. ആദ്യം കാറിനകത്ത് ഒരാള്‍ മാത്രമാണ് ഉണ്ടായതെന്നാണ് കരുതിയത്. തീയണച്ചോഴാണ് മറ്റൊരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു