Post Header (woking) vadesheri

വടക്കാഞ്ചേരിയിൽ പെട്രോൾ പമ്പിന് തീപിടിച്ചു.

Above Post Pazhidam (working)

വടക്കാഞ്ചേരി : മുള്ളൂര്‍ക്കര വാഴക്കോട് പ്രവര്‍ത്തിക്കുന്ന ഖാന്‍ പെട്രോള്‍ പമ്പിന് തീപിടിച്ചു. ചൊവ്വാഴ്ച്ച രാവിലെ 10.30 ഓടെയാണ് സംഭവം. വടക്കാഞ്ചേരിയില്‍ നിന്ന് എത്തിയ പോലീസും, രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീ അണച്ചു

Ambiswami restaurant

.തൃശൂര്‍ – ഷോര്‍ണൂര്‍ സംസ്ഥാനപാതയില്‍ പോകുന്ന എല്ലാ വാഹനങ്ങളും പല സ്ഥലങ്ങളിലായി തിരിച്ചുവിട്ടു. പോലീസ് പ്രദേശത്ത് വാഹനങ്ങള്‍ക്കും ആളുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി.

വെള്ളം കലർന്ന ഇന്ധനം പമ്പ് ചെയ്തു മാറ്റിവെച്ച ക്യാനുകൾക്കാണ് തീപിടിച്ചത്. ക്യാൻ ലീക്കായി ഇന്ധനം പുറത്തേക്ക് ഒഴുകിയിരുന്നു. റോഡിൽ നിന്നാണ് തീ പിടിച്ചത്. ഇത് ഇന്ധനം മാറ്റിവെച്ച ക്യാനുകളിലേക്ക് പടരുകയായിരുന്നു.

Second Paragraph  Rugmini (working)