Header 1 vadesheri (working)

താടി മാമാങ്കം ഞായറാഴ്ച ചാവക്കാട്.

Above Post Pazhidam (working)

ചാവക്കാട് : കേരള ബീയേർഡ് സൊസൈറ്റിയുടെ ഏഴാം വാർഷികം വിവിധ പരിപാടികളോടെ ഞായറാഴ്ച ചാവക്കാട് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ‘തണലേകുന്ന കരങ്ങൾ തളരാതിരിക്കട്ടെ ‘എന്ന ആശയം നെഞ്ചിലേറ്റി ബ്ലാങ്ങാട് ബിസ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന താടി മാമാങ്കം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ ശരത് കൃഷ്ണൻ, ഗീതാമ്മ എന്നിവർ ഉദ്ഘാടനം ചെയ്യും

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

. കെ. ബി. എസ്‌.സംസ്ഥാന പ്രസിഡന്റ് ഷെഫീഖ് സുലൈമാൻ പാവറട്ടി അധ്യക്ഷത വഹിക്കും.2024 ഫീനിക്സ് പുരസ്ക്കാര ജേതാവ് മാസ്റ്റർ യാസീൻ വിശിഷ്ടാതിഥിയാകും. നിർധനരായ കിടപ്പുരോഗികൾക്ക് ചികിത്സാസഹായം, അനാഥാലയത്തിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ, അംഗവൈകല്യം നേരിടുന്ന വ്യക്തികൾക്ക് വീൽചെയർ,നിർധനരായ കുട്ടികൾക്ക് പഠനസഹായം ഉൾപ്പെടെ നിരവധി സഹായസമർപ്പണവും നടക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കും. ഭാരവാഹികളായ ഷെഫീഖ് സുലൈമാൻ പാവറട്ടി, ബി. എച്ച്. ഷെഫീക്ക്, വിനീത് കരുവാരക്കുണ്ട്, ഷാഫി ഉപ്പു ങ്ങൽ, പി. പി. ജിതീഷ്, എം. എ.അവിനാഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.