Post Header (woking) vadesheri

മണത്തലയിൽ വീട്ടമ്മയുടെ മുഖത്തേക്ക് പൊടിയെറിഞ്ഞ് കവർച്ച ശ്രമം.

Above Post Pazhidam (working)

ചാവക്കാട്   മണത്തലയിൽ പട്ടാപ്പകൽ യുവതിയുടെ മുഖത്തേക്ക് രാസ വസ്തു അടങ്ങിയ പൊടിയെറിഞ്ഞ് കവർച്ചാ ശ്രമം. മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം ആലഞ്ചേരി സുജിത്തിന്റെ വീട്ടിൽ ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. സുജിത്തിന്റെ ഭാര്യ പ്രീജയുടെ ദേഹത്തേക്കാണ് മഞ്ഞ നിറത്തിലുള്ള പൊടിയെറിഞ്ഞത്. പ്രീജ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

Ambiswami restaurant

മുൻവശത്തെ വാതിലിൽ തട്ടുന്ന ശബ്ദം കേട്ടപ്പോൾ സാധനങ്ങൾ വാങ്ങാൻ പുറത്തു പോയ ഭർത്താവാണെന്ന് കരുതി വാതിൽ തുറന്നു. മുഖം മറച്ചെത്തിയ മോഷ്ടാവ് ഉടൻ തന്നെ പ്രീജയുടെ നേർക്ക് പൊടി എറിയുകയായിരുന്നു. പൊടി ദേഹത്തു വീണതോടെ പ്രീജ നിലവിളിച്ച് പിൻവാതിലിലൂടെ പുറത്തേക്കോടി. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.