ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച്ച
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച്ച സംഭവിച്ചതായ് ആക്ഷേപം . ഇക്കഴിഞ്ഞ 6-ാം തിയ്യതി ശനിയാഴ്ച്ചയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച്ച സംഭവിച്ചതായുള്ള ആരോപണം ഉയര്‍ന്നിരിയ്ക്കുന്നത്. പുലര്‍ച്ചെ രണ്ടരയോടെ തീര്‍ത്ഥകുളത്തിന്റെ പടിഞ്ഞാറേ പടവില്‍ കുളികഴിഞ്ഞ് ഈറനുടുത്ത് ഒരു പൂണൂല്‍ ധരിച്ചയാള്‍ പടിഞ്ഞാറ് ഭാഗത്തെ കലവറ വാതിലൂടെ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിച്ചുവത്രെ. ഈ സമയത്ത് ഈ വഴിയിലൂടെ പ്രവര്‍ത്തിയിലുള്ള ക്ഷേത്രം കീഴ്ശാന്തി നമ്പൂതിരിമാര്‍ക്കും, ഓതിയ്ക്കന്മാര്‍ക്കും, ഡ്യൂട്ടിയുള്ള ക്ഷേത്രം ജീവനക്കാര്‍ക്കും, ഭരണസമിതി അംഗങ്ങള്‍ക്കും, അനുമതിയുള്ള വി.ഐ.പികള്‍ക്കും മാത്രമാണ് പ്രവേശനമുള്ളത്.
ചുറ്റമ്പലത്തിൽ പ്രവേശിച്ച ഇയാൾ വടക്കേ നട വഴി ക്ഷേത്രത്തിനകത്തു പ്രവേശിച്ചു നിർമ്മാല്യ ദർശനം നടത്തി . നിർമ്മാല്യസമയത്ത് ഡ്യൂട്ടിയിൽ ഉള്ള ആളുകളുടെ ലിസ്റ്റ് ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് കൈമാറും ആ ലിസ്റ്റിൽ ഉള്ളവരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ .. നിർമ്മാല്യ ദർശനത്തിനായി എത്തുന്ന വി ഐപി കളുടെ കൂടെ ഭരണ സമിതി അംഗങ്ങളോ അഡ്മിനിസ്ട്രേറ്ററോ ഉണ്ടാകണം. ഇയാളുടെ കൂടെ അത്തരം ആരും ഉണ്ടായിരുന്നില്ല. എന്നിട്ടും പൂണൂൽ ധരിച്ചിരുന്നു എന്ന ഒറ്റ കാരണത്താൽ ഒരു പരിശോധനയും കൂടാതെ ഇയാൾക്ക് നിർമ്മാല്യ ദർശനത്തിന് അവസരം ലഭിച്ചത് . രാത്രി ക്ഷേത്രത്തിലെ ദർശനം അവസാനിച്ചാൽ തുടങ്ങുന്ന വരിയിൽ നിന്നാൽ മാത്രമാണ് ഭക്തർക്ക് പുലർച്ചെ നിർമ്മാല്യം തൊഴാൻ കഴിയൂ .
.
ഏതാനും ദിവസം മുൻപാണ് ശ്രീകോവിൽ നിന്നും പവർ ബാങ്ക് കണ്ടെത്തിയത് . ഇത് തേച്ചു മാച്ചു കളയാൻ മുന്നിൽ നിന്നത് ക്ഷേത്രം തന്ത്രി തന്നെ എന്നത് ദുരൂഹത ഉയർത്തുന്നതാണ് . തന്ത്രിയുടെ നിർദേശ പ്രകാരമാണ് കോയ്മ കീഴ് ശാന്തിക്ക് പവർ ബാങ്ക് കൈമാറിയതത്രെ . ഒരു സാധാരണ അമ്പലവാസിയല്ല ഈ കീഴ് ശാന്തി , ആയുർവേദ ഡോക്ടർ കൂടി ആയ ഇയാൾക്ക് എന്തൊക്കെ ക്ഷേത്രത്തിനകത്തേക്ക് കൊണ്ട് പോകാൻ കഴിയില്ല എന്ന് വ്യക്തമായ വിവരമുള്ള ആൾ കൂടിയാണ് അങ്ങിനെയുള്ള ഒരാളാണ് പവർ ബാങ്ക് ശ്രീ കോവിലിലേക്ക് കൊണ്ട് പോയത് .
മൊബൈൽ ഫോൺ ചാർജ് ചെയ്യുന്ന പവർ ബാങ്ക് മാത്രമായി ക്ഷേത്രത്തിനകത്തേക്ക് കൊണ്ട് പോകേണ്ട ആവശ്യം ഇല്ല ,അതിനാൽ മൊബൈൽ ഫോണും കൊണ്ട് പോയിട്ടുണ്ടാകും എന്ന സംശയമാണ് ഉയരുന്നത് . ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങളിൽ അല്ലാതെ ക്ഷേത്ര സുരക്ഷാ കാര്യത്തിലും തന്ത്രി ആണ് അവസാന വാക്ക് എന്ന് വരുന്നത് ദൂരവ്യാപകമായ ദുരന്തങ്ങൾക്ക് വഴി വെക്കുമോ എന്നാണ് ഭക്തർ ആശങ്ക പെടുന്നത്