Header 1 vadesheri (working)

തളികുളത്ത് കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Above Post Pazhidam (working)

ചാവക്കാട് :തളിക്കുളം അറപ്പക്കടുത്ത് കടലില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വാടാനപ്പള്ളി തളിക്കുളം തമ്പാന്‍കടവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് നീലഗിരി സ്വദേശി അമന്‍കുമാറിന്റെ (21) മൃതദേഹമാണ് വലപ്പാട് ബീച്ചില്‍ നിന്ന് കണ്ടെത്തിയത്.

First Paragraph Rugmini Regency (working)

ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് നീലഗിരിയില്‍ നിന്നെത്തിയ ആറംഗ സംഘം തമ്പാന്‍കടവ് അറപ്പത്തോടിനു സമീപം കടലില്‍ ഇറങ്ങിയപ്പോഴാണ് അപകടം. നീലഗിരി പോനൂര്‍ ബോയ്‌സ് കമ്പനി ജീവനക്കാരനായ സുരേഷ് കുമാറിന്റെ മകനായ അമന്‍ കുമാറിനെ തിരകളില്‍പ്പെട്ട് കാണാതാവുകയായിരുന്നു. രത്തിനം ഐടി കമ്പനി ജീവനക്കാരനാണ് അമന്‍