Header 1 = sarovaram
Above Pot

മുഖമണ്ഡപത്തിന്റെയും നടപ്പന്തലിൻ്റെയും സമർപ്പണം ഉത്സവച്ഛായയിൽ നടക്കും.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിർമിച്ച മുഖമണ്ഡപത്തിന്റെയും നടപ്പന്തലിൻ്റെയും സമർപ്പണം ഉത്സവച്ഛായയിൽ ഞായറാഴ്‌ച രാവിലെ ഏഴ് മണിക്ക് നടക്കും പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് മുഖ്യാതിഥി ആകും ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് , ദേവസ്വം ഭരണ സമിതി അംഗങ്ങൾ,എന്നിവരുടെ സാന്നിദ്ധ്യ ത്തിൽ ,പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ ആണ് സമർപ്പണ ചടങ്ങ് നടക്കുക . സമർപ്പണ ശേഷം തെക്കേ നടയിലെ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ എട്ട് മണി മുതൽ കലാപരിപാടി കളും അതിന് ശേഷം 11 മുതൽ 140 കലാകാരൻമാർ അണി നിരക്കുന്ന മേളവും അരങ്ങേറും.

Astrologer

സമർപ്പണത്തിന്റെ ഭാഗമായി രാവിലെ മുഖമണ്ഡപത്തിൻ്റെ മാതൃക വിഘ്നേഷ് വിജയകുമാർ മേനോൻ ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കും പ്രശസ്‌ത ശിപി എളവള്ളി നന്ദൻ രൂപകൽപന ചെയ്ത മുഖമണ്ഡപ മാതൃക ശനിയാഴ്ച ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ വിഘ്നേഷ് വിജയകുമാർ മേനോന് കൈമാറി. രണ്ടര അടി ഉയരത്തിൽ ആഞ്ഞിലി മരത്തിൽ തീർത്ത മാതൃക നിർമ്മാണത്തിൽ നവീൻ, രഞ്ജിത്ത്, സന്തോഷ്, ആശാമോൻ, ഷോമി, വിവേക് ​​എന്നിവർ സഹായികളായി

Vadasheri Footer