Header 1 vadesheri (working)

ഗുരുവായൂരിൽ കൃഷ്ണനാട്ടം കച്ചകെട്ട് അഭ്യാസം ഞായറാഴ്ച തുടങ്ങും

Above Post Pazhidam (working)

ഗുരുവായൂർ : ഈ വർഷത്തെ കൃഷ്ണനാട്ടം കച്ചകെട്ട് അഭ്യാസം നാളെ (ഞായറാഴ്ച) രാവിലെ ഏഴു മണിക്കാരംഭിക്കും. ആദ്യ ആഴ്ച രാവിലെ മാത്രമായിരിക്കും അഭ്യാസം’. പുലർച്ചെ 3 മണി മുതലുള്ള ഉഴിച്ചിൽ, അഭ്യാസം, ചൊല്ലിയാട്ടം തുടങ്ങിയവ ജൂലൈ 15 തിങ്കളാഴ്ച മുതൽ ആരംഭിക്കും. കണ്ണ് സാധകം, കാൽ സാധകം, തീവട്ടം കുടയൽ, ചില്വാനം കാൽ സാധകം, പതിഞ്ഞ ഇരട്ടി വട്ടം എന്നിവ പ്രത്യേകമായി പരിശീലിപ്പിക്കും.

First Paragraph Rugmini Regency (working)

ഉഴിച്ചിലും അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, എന്നീ 4 കഥകളുടെ വിശദമായ ചൊല്ലിയാട്ടവും മറ്റു കഥകളിലെ തെരഞ്ഞെടുത്ത രംഗങ്ങളുടെ പരിശീലനവും നടക്കും. വൈകിട്ട് ആറുമണി മുതൽ നാമം ചൊല്ലൽ, സാധകം, മുദ്രാഭിനയം, കണ്ണ് സാധകം, കൈ വീശൽ, കൈമറിയ്ക്കൽ, ചെറിയ കുട്ടികൾക്ക് താളം പിടിക്കൽ, മുഖാഭിനയം എന്നിവപരിശീലിപ്പിക്കും.

Second Paragraph  Amabdi Hadicrafts (working)

രാത്രി 8 മണി വരെയാണ് പരിശീലനം. വേഷം, പാട്ട്, ശുദ്ധമദ്ദളം, തൊപ്പി മദ്ദളം, ചുട്ടി എന്നീ വിഭാഗങ്ങൾക്ക് പ്രത്യേകമായും പരിശീലനം നൽകും.41 ദിവസമാണ് കച്ചകെട്ട് അഭ്യാസകാലം.