Above Pot

ഗുരുവായൂരപ്പന്റെ കൊമ്പന്മാർക്ക് ജൂലായ് ഒന്ന് മുതൽ സുഖ ചികിത്സ

ഗുരുവായൂർ : ദേവസ്വം ആനകൾക്കായി നടത്തി വരുന്ന വാർഷിക സുഖചികിൽസ 2024 ജൂലായ് ഒന്നിന് (തിങ്കളാഴ്ച) ആരംഭിക്കും. സുഖചികിൽസയുടെ ഉദ്ഘാടനം പുന്നത്തൂർ ആനത്താവളത്തിൽ ഉച്ചതിരിഞ്ഞ് 3 മണിക്ക് കേരള വെറ്ററിനറി & ആനിമൽ സയൻസസ് സർവ്വകലാശാല വൈസ് ചാൻസലർ ഡോകെ.എസ്. അനിൽ നിർവ്വഹിക്കും. ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷത വഹിക്കും. ആനകൾക്ക് ഔഷധ ചോറുരുളനൽകിയാണ് ഉദ്ഘാടനം.

First Paragraph  728-90

Second Paragraph (saravana bhavan

ചടങ്ങിൽ ഗുരുവായൂർ എംഎൽഎ .എൻ.കെ.അക്ബർ മുഖ്യാതിഥിയായും നഗരസഭാ ചെയർമാൻ.എം.കൃഷ്ണദാസ് വിശിഷ്ടാതിഥിയായും പങ്കെടുക്കും. നഗരസഭ വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയുമായ . ഷൈലജ സുധൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ . മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,, .പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥൻ, ജീവധനം വിദഗ്ധ സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും. ദേവസ്വം ഭരണസമിതി, ‘ അംഗം .വി.ജി.രവീന്ദ്രൻ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ .കെ.പി.വിനയൻ നന്ദി രേഖപ്പെടുത്തും.

ജൂലൈ 30 വരെയാണ് സുഖചികിൽസ. ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നൽകുക. 38 ആനകളിൽ … 26…. എണ്ണം സുഖചികിത്സയിൽ പങ്കെടുക്കും. .12…. ആനകൾ മദപ്പാടിലാണ്. നീരിൽനിന്നും അഴിക്കുന്ന മുറയ്ക്ക് അവയ്ക്ക് സുഖചികിത്സ നൽകും. ഡോ. പി.ബി.ഗിരിദാസ്, ഡോ: എം.എൻ.ദേവൻ നമ്പൂതിരി ,ഡോ :ടി.എസ്.രാജീവ്, ഡോ.കെ.വിവേക്, ദേവസ്വം വെറ്ററിനറി സർജൻ ഡോ: ചാരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് സുഖചികിൽസ .


ചികിൽസക്കായി 11 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. അരി 3420 കിലോഗ്രാം, ചെറുപയർ1140 കിലോഗ്രാം, റാഗി1140 കിലോഗ്രാം മഞ്ഞൾ പൊടി 114 കിലോഗ്രാം, ഉപ്പ് 114 കിലോ ,,123 കിലോ അഷ്ടചൂർണ്ണം, ചവനപ്രാശം 285കിലോ , ഷാർക്ക ഫറോൾ, അയേൺ ടോണിക്ക്, ധാതുലവണങ്ങൾ’ വിരമരുന്ന് തുടങ്ങിയവയാണ് സുഖചികിൽസയ്ക്ക് ഉപയോഗിക്കുന്നത്.