Header 1 vadesheri (working)

കടൽക്ഷോഭം, കടപ്പുറം പഞ്ചായത്തിൽ നിരവധി വീടുകൾ വെള്ളത്തിൽ.

Above Post Pazhidam (working)

ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ ഇന്നും ശക്തമായ കടൽക്ഷോഭം ഉണ്ടായി നിരവധി വീടുകൾ വെള്ളത്തിൽ. കടപ്പുറം പഞ്ചായത്തിലെ ഇഖ്ബാൽ നഗർ ലീഗ്ഓഫീസ് പരിസരത്ത് ഇന്ന് ഉച്ചയോടെയാണ് കടലാക്രമണം രൂക്ഷമായത്. നിരവധി വീടുകളിലേക്ക് വെള്ളം കയറി മുപ്പതിലധികം വീടുകൾ വെള്ളക്കെട്ടിൽ ആയി.

First Paragraph Rugmini Regency (working)

ഇന്നലെ ഈ പ്രദേശത്ത് നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു അതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ മണൽ കൂനയിടാൻ ജെ.സി.ബി എത്തുമെന്ന് താസിൽദാർ പറഞ്ഞിരുന്നു. പക്ഷേ ജെ.സി.ബി ഉച്ചയോട് കൂടിയാണ് എത്തിയത്. ആ സമയത്ത് കടൽക്ഷോഭം രൂക്ഷമായപ്പോൾ മണൽ കൂനയിടാൻ കഴിഞ്ഞില്ല. ഇതോടു കൂടി പ്രതിരോധ പ്രവർത്തനങ്ങൾ നിർത്തിവച്ചു. ഇതു മൂലം ഇന്നും നിരവധി വീടുകളിലേക്ക് വെള്ളം അടിച്ചു കയറി. വെള്ളം കയറിയ വീട്ടുകാർ ബന്ധു വീടുകളിലേക്ക് താമസം മാറി.

Second Paragraph  Amabdi Hadicrafts (working)

കടൽക്ഷോഭം ഉണ്ടാകുമ്പോൾ ഉദ്യോഗസ്ഥരും, എം.എൽ.എ ഉൾപ്പെടെയുള്ളവർ വാഗ്ദാനങ്ങൾ നൽകി പോകുക അല്ലാതെ യാതൊരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല എന്നും, കടൽഭിത്തി തകർന്ന കടപ്പുറം പഞ്ചായത്തിലെ തീരപ്രദേശങ്ങളിൽ ശാശ്വതമായ ഒരു പരിഹാരം കാണണമെന്നും, അടിയന്തരമായി ഇവിടങ്ങളിൽ സംരക്ഷണഭിത്തി കെട്ടണമെന്നും യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.അഷ്കർ അലി, ജനറൽ സെക്രട്ടറി അലി അഞ്ചങ്ങാടി, ട്രഷറർ ഷബീർ പുതിയങ്ങാടി എന്നിവർ ആവശ്യപ്പെട്ടു.


കടപ്പുറം പഞ്ചായത്തിലെ തീരപ്രദേശങ്ങളിൽ കടൽഭിത്തി കെട്ടാത്തതിൽ പ്രതിഷേധിച്ച് ജൂൺ 29 ശനിയാഴ്ച്ച, വൈകിട്ട് 5 മണിക്ക് അഞ്ചങ്ങാടി വളവിൽ മനുഷ്യഭിത്തി കെട്ടി കൊണ്ട് പ്രതിഷേധ സമരം സംഘടിപ്പിക്കുവാൻ മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

കടലാക്രമണം തടയാൻ ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലായ് 02, ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വില്ലേജ് ഓഫീസ്സിലേക്ക് മാർച്ച് നടത്തുന്നുണ്ട്. മാർച്ച് മുൻ എം എൽ എ ടി. വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും