Post Header (woking) vadesheri

ഇൻ കമിംഗ് കോൾ ലഭിച്ചില്ല, ബി എസ് എൻ എൽ നഷ്ട പരിഹാരം നൽകണം.

Above Post Pazhidam (working)

തൃശൂർ : ഇങ്ങോട്ടുള്ള ഫോൺ വിളികൾ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. പൊയ്യ പൂപ്പത്തിയിലുള്ള എളംതോളി വീട്ടിൽ ഇ.ടി.മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് ബി എസ് എൻ എൽ ൻ്റെ മാള ടെലിഫോൺ എക്സ്ചേഞ്ചിലെ സബ്ബ് ഡിവിഷണൽ എഞ്ചിനീയർക്കെതിരെയും തൃശൂരിലെ ജനറൽ മാനേജർക്കെതിരെയും ഇപ്രകാരം വിധിയായതു്.

Ambiswami restaurant

മാർട്ടിൻ്റെ ഫോൺ ശരിയായി പ്രവർത്തിക്കാതിരുന്നതും ഇൻകമിംഗ് കോൾ ലഭിക്കാതിരുന്നതുമാണ്‌. പരാതിപ്പുസ്തകത്തിൽ പരാതി എഴുതി നൽകിയെങ്കിലും പരിഹരിക്കപ്പെടുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. ഇടിമിന്നൽ കൊണ്ടാണ് തകരാർ സംഭവിച്ചതെന്ന എതൃകക്ഷികളുടെ വാദം കോടതി അംഗീകരിച്ചില്ല. മിന്നൽ കൊണ്ടാണ് തകരാർ സംഭവിച്ചതെങ്കിൽ പുറത്തേക്കുള്ള വിളികൾ എപ്രകാരമാണ് ലഭിച്ചിരുന്നതെന്ന് കോടതി നിരീക്ഷിച്ചു.

Second Paragraph  Rugmini (working)

എതിർകക്ഷികളുടെ വാദം യുക്തിസഹമല്ലെന്ന് വിലയിരൂത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതിർകക്ഷികളുടെ സേവനത്തിൽ വീഴ്ച വിലയിരുത്തി ഹർജിക്കാരന് നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 1500 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

Third paragraph