Above Pot

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക പുരസ്‌കാരം പ്രഖ്യാപിച്ചു.

ഗുരുവായൂർ : ഗുരുവായൂരിൻ്റെ പ്രഥമ നഗരസഭ വൈസ് ചെയർമാനും സാമൂഹ്യ സാംസ്കാരിക പത്രപ്രവർത്തന രംഗങ്ങളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപതാം ചരമവാർഷികം വിവിധ പരിപാടികളോടെ 2024 ജൂൺ ഇരുപത്തി ഏഴാം തിയ്യതി വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ വച്ച് ആചരിക്കും.

First Paragraph  728-90

Second Paragraph (saravana bhavan

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ നാമധേയത്തിൽ വർഷം തോറും പ്രാദേശിക മാധ്യമ പ്രവർത്തക പുരസ്ക്കാരത്തിന് ഇത്തവണ അർഹനായിരിക്കുന്നത് മലയാള മനോരമ ചാവക്കാട് ലേഖകനായ ശ്രീ കെ.സി ശിവദാസ് ആണ്.
1993 മുതൽ 95 വരെ മംഗളം ദിനപത്രത്തിന്റെ ചാവക്കാട് ലേഖകനായി പത്രപ്രവർത്തന രംഗത്ത് എത്തിയ ശിവദാസ് 2005 മുതൽ മലയാള മനോരമയുടെ ചാവക്കാട് ലേഖകനാണ്. നിരീക്ഷണ പാടവവും ശ്രദ്ധയും സൂക്ഷ്മതയും വാർത്തകൾ കണ്ടെത്തുന്നതിനുള്ള സവിശേഷ ജാഗ്രതയും ഒത്തിണങ്ങിയ മാധ്യമപ്രവർത്തകനാണ് ശിവദാസ്. തനിക്ക് ചുറ്റുമുള്ള ജനതതിയുടെ ജീവിത ശ്രേയസിനു അനുഗുണമാകുന്ന വിധം വാർത്തകൾ കണ്ടെത്തി അവതരിപ്പിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. കടലാഴത്തോളം കണ്ണീരും കഷ്ടപ്പാടും ആഹ്ലാദവും ആരവവും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു.വാർത്തകളിലെ വ്യതിരി ക്തമായ അവതരണ ശൈലിയും ശിവദാസിന് സ്വന്തമാണ്. മികച്ച പത്രപ്രവർത്തകത്തിനുള്ള ഫ്യൂച്ചർ കൗൺസിൽ പുരസ്കാരം., ദക്ഷിണാമൂർത്തി ഗുരു ബ്രഹ്മ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കി

ട്രസ്റ്റ് അംഗവും ദീർഘകാലം കൊച്ചിൻ സഹകരണ കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡണ്ടും, ചാവക്കാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ടുമായിരുന്ന എ.പി മുഹമ്മദുണ്ണി യുടെ സ്മരണക്കായി ഏർപ്പെടുത്തിയ മികച്ച സഹകാരി ക്കുള്ള അവാർഡിന് ഇത്തവണ ചിറനെല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി പ്രവർത്തിക്കുന്ന ശ്രീ പി.മാധവനാണ് അർഹനായിട്ടുള്ളത്. കഴിഞ്ഞ 40 വർഷമായി സഹകരണ രംഗത്ത് പ്രവർത്തിക്കുന്ന മാധവൻ 2002-2007 കാലയളവിൽ തൃശൂർ ജില്ലാ സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു.
2020 മുതൽ തലപ്പിള്ളി സർക്കിൾ സഹകരണ യൂണിയൻ അംഗമാണ്. കെ. എസ് ആർ ടി സി യിൽ നിന്നും സൂപ്രണ്ട് ആയി വിരമിച്ച മാധവൻ ചൂണ്ടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ആക്ട്സിൻ്റെ ജില്ലാ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ തലക്കോട്ടുകര ഗ്രാമീണ വായനശാല പ്രസിഡണ്ട്, സ്നേഹ ഭവൻ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട്, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് എന്നി നിലകളിൽ പ്രവർത്തിക്കുന്നു.

ട്രസ്റ്റ് മുൻ പ്രസിഡണ്ടും ഗുരുവായൂരിലെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തിത്വവുമായിരുന്ന പാലിയത്ത് ചിന്നപ്പൻ്റെ സ്മരണക്കായി ഏർപ്പെടുത്തിയ അവാർഡിന് അഗതികൾക്കായി ജീവിതം ഉഴിഞ്ഞു വച്ച ജീവകാരുണ്യ പ്രവർത്തകൻ സി.എൽ ജയ്ക്കബ്ബ് അർഹനായി. പാലയൂർ ഇമ്മാനുവൽ ജീവകാരുണ്യ സമിതി ഡയറക്ടറാണ്. നിരാലംബർക്ക് ക്രിസ്തുമസ്സിന് സമൂഹസദ്യയും വിഷു – ഈസ്റ്റർ വേളകളിൽ കിറ്റ് വിതരണത്തിനു നേതൃത്വം നൽകുന്നു.

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ സ്മരണാർത്ഥം ഗുരുവായൂർ നഗര മേഖലയിലെ വാർഡുകളിൽ SSLC പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെയും, ഏഷ്യൻ യൂണിവേഴ്സിറ്റി പവ്വർ ലിഫ്റ്റിംഗ് മത്സരത്തിൽ 74 കിലോ വിഭാഗത്തിൻ് ഗോൾഡ് മെഡൽ കരസ്ഥമാക്കിയ രോഹിത് സോമനെയും പുരസ്ക്കാരങ്ങൾ നൽകി ആദരിക്കും.

മുൻ നിയമസഭ സ്പീക്കർ വി എം സുധീരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും പുരസ്ക്കാരങ്ങൾ വിതരണം ചെയ്യുന്നതുമാണ്. മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി. വി ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിക്കും. കേരള പ്രവാസി കാര്യ ക്ഷേമ ബോർഡ് ചെയർമാൻ കെ.വി അബ്ദുൾ ഖാദർ വിദ്യാഭ്യാസ അവാർഡുകളും ചികിൽസാ സഹായവും വിതരണം ചെയ്യും.
നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി ഉദയൻ, അർബൻ ബാങ്ക് ചെയർമാൻ കെ.ഡി വീരമണി , ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഓ.കെ ആർ മണികണ്ഠൻ, യു.ഡി എഫ് നിയോജക മണ്ഡലം കൺവിനർ ഷാനവാസ് തിരുവത്ര , പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ആർ ജയകുമാർ, പ്രസ്സ് ഫോറം വൈസ് പ്രസിഡണ്ട് ജോഫി ചൊവ്വന്നൂർ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തും