Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്രത്തിലെ ക്ളോക് റൂം ലേലത്തിൽ പോയത് ഒന്നര കോടിയിലേറെ രൂപക്ക്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ക്ലോക് റൂം നടത്തിപ്പ് ലേലത്തിൽ പോയത് റെക്കോർ ഡ് തുകക്ക് . മാള സ്വദേശി അഭിലാഷ് എന്ന ആളാണ് 1,50,55,555 രൂപക്ക് ക്ളോക് റൂം നടത്തിപ്പ് ലേലത്തിൽ പിടിച്ചത് . ഇതിനു പുറമെ ഈ തുകയുടെ 18 ശതമാനം ജി എസ് റ്റി കൂടി അടക്കണം .ഏകദേശം 28 ലക്ഷം രൂപയോളം ജി എസ് റ്റി ആയി സർക്കാരിലേക്ക് അടക്കേണ്ടി വരും .

Astrologer

മൂന്നു വർഷത്തേക്ക് ആണ് ടെണ്ടർ ചെയ്തിട്ടുള്ളത് ,അടുത്ത ഓരോ വർഷം ഈ തുകയുടെ അഞ്ചു ശതമാനം വീതം തുക കൂടുതൽ നൽകണം .
ഒരു ജോഡി ചെരുപ്പിന് രണ്ടു രൂപ , സ്മാർട്ട് ഫോണിന് 10 രൂപ , സാധാ ഫോണിന് അഞ്ചു രൂപ , ബാഗിന് 10 രൂപ ,ലേഡീസ് ഹാൻഡ് ബാഗിന് അഞ്ചു രൂപ എന്നിങ്ങനെയാണ്ദേവസ്വം നിരക്ക് നിശ്ചയിച്ചിട്ടുള്ളത്

ഇത് വരെ ക്ളോക് റൂം നടത്തിയിരുന്നത് സി പിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ ഉള്ള ഒരു സംഘമായിരുന്നു . 65,55,555 രൂപയ്ക്കാണ് ഈ സംഘം ക്ളോക്ക് റൂം എടുത്തത് , കഴിഞ്ഞ വർഷം ടെണ്ടർ ചെചെയ്യാതെ , അഞ്ചു ശതമാനം തുക കൂട്ടി ഈ സംഘത്തിന് തന്നെ ദേവസ്വം നൽകുകയായിരുന്നു , ഇതിനെതിരെ ഒരു കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചപ്പോൾ , ക്ളോക്ക് റൂം കംപ്യുട്ടർ വത്കരിച്ചു ടെണ്ടർ ചെയ്യണമെന്ന് ഹൈക്കോടതി 2023 സെപ്തംബറിൽ ഉത്തരവിട്ടിരുന്നു .

എന്നാൽ ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാതെ നേതാവിനെ സഹായിക്കുന്നതിന് വേണ്ടി ദേവസ്വം കയ്യിൽ നിന്നും പണം മുടക്കി സുപ്രീം കോടതിയെ സമീപി ച്ചു സാവകാശം നേടി . ഒടുവിൽ ഒരു കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ടെണ്ടർ നടപടികളിലേക്ക്പോകാൻ നീങ്ങാൻ ദേവസ്വം നിര്ബന്ധിതരായി . ഹൈക്കോടതി ഉത്തരവിട്ട സമയത്ത് തന്നെ ദേവസ്വം ക്ലോക്ക് റൂം ലേലം ചെയ്യുകയായിരുന്നുവെങ്കിൽ ദേവസ്വത്തിന് ലക്ഷ കണക്കിന് രൂപ അധിക ലാഭം ലഭിക്കുമായിരുന്നു , ആ തുക വേണ്ടെന്നു വെച്ചാണ് പാർട്ടികാർക്ക് സമ്പത്ത് വാരിക്കൂട്ടാൻ ദേവസ്വം അധികൃതർ കൂട്ട് നിന്നത് . ദേവസ്വത്തിന് ഉണ്ടായ ലക്ഷങ്ങളുടെ നഷ്ടം ദേവസ്വം ഭരണാധികാരികളിൽ നിന്നും ഈടാക്കണമെന്നാണ് ഭക്തരുടെ അവശ്യം

Vadasheri Footer