Post Header (woking) vadesheri

ബിനോയ് തോമസിന് കണ്ണീരോടെ നാടിന്റെ യാത്രാമൊഴി

Above Post Pazhidam (working)

ചാവക്കാട് :തെക്കൻ പാലയൂർ സ്വദേശി ബിനോയ്തോമസിന്റെ വിയോഗത്തിൽ നാട് വിതുമ്പി . കണ്ണീരോടെ നാടിന്റെ യാത്രാമൊഴി. ഇന്ന് ഉച്ചക്ക് 2.15 ഓടെയാണ് മൃതദേഹം നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് ആംബുലൻസിൽ പാലയൂരിൽ കൊണ്ടുവന്നത്. വീടിനു മുന്നിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ മൃതശരീരം പൊതു പൊതുദർശനത്തിനു വച്ചു .

Ambiswami restaurant

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി , എൻ. കെ. അക്ബർ എം എൽ എ, മുൻ എം. പി. ടി എൻ പ്രതാപൻ , ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് സിപിഎം ജില്ല സെക്രട്ടറി എം എം വർഗീസ്,
. , മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. എച്ച്. റഷീദ്,മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, മഹിളമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.നിവേദിത, ബി. ജെ. പി.സംസ്ഥാന ട്രഷറർ കെ.കെ. നാഗേഷ്,ജില്ല പ്രസിഡന്റ് അഡ്വ.കെ. കെ. അനീഷ് കുമാർ, .ഏരിയ സെക്രട്ടറി ടി. ടി.ശിവദാസൻ ജില്ല പോലീസ് എസ്.പി. അഡ്മിനിസ്റ്റേറ്റർ ജോളി ചെറിയാൻ, ചാവക്കാട് ഐഎസ്എച്ച് ഒ. എ. പ്രതാപ്എ ന്നിവർ അന്ത്യോപചാരം അർപ്പിച്ചു. തഹസിൽദാർ ടി പി കിഷോർ,ജനപ്രതിനിധികൾ , വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവരും അന്ത്യോപചാരമർപ്പിക്കാൻ എത്തി.

Second Paragraph  Rugmini (working)

തിരുവല്ലയിൽ നിന്ന്  ബിനോയുടെ മാതാപിതാക്കൾ,സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കളും ഉണ്ടായിരുന്നു. ഗുരുവായൂർ പാലുവായി ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ചർച്ചിൻ്റെ നേതൃത്വത്തിലാണ് പ്രാർത്ഥനാ ചടങ്ങുകൾ പൂർത്തീകരിച്ചത്. കുന്നംകുളം വീ നാഗൽ ബറിയൽ സെമിത്തേരിയിൽ വച്ച് നടന്ന സംസ്കാര ചടങ്ങിൽ പങ്കെടുത്ത നിരവധി ആളുകളും ബിനോയിക്ക് ആദരാജ്ഞലി അർപ്പിച്ചു.

Third paragraph