Post Header (woking) vadesheri

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി .

Above Post Pazhidam (working)

ഗുരുവായൂർ : കണ്ണൻ്റെ സോപാനത്തിൽ നറുനെയ്യും കദളിപ്പഴവും സമർപ്പിച്ചും കാണിക്കയർപ്പിച്ചും കേന്ദ്ര ടൂറിസം ,പെട്രോളിയം, പ്രകൃതി വാതകം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ സുരേഷ് ഗോപിക്ക് ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് സ്വീകരണം നൽകിയത്. ദേവസ്വം അതിഥി മന്ദിരമായ ശ്രീവൽസത്തിൽ കാറിൽ വന്നിറങ്ങിയ മന്ത്രിയെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു.

Ambiswami restaurant

ചെറുപുഞ്ചിരിയോടെ അദ്ദേഹത്തിൻ്റെ പ്രതികരണമെത്തി ” ഗുരുവായൂരപ്പൻ്റേതെന്ന് കരുതി സ്വീകരിക്കുന്നു”- . സുഹൃത്തും മുൻ ദേവസ്വം ഭരണ സമിതി അംഗവുമായ ഡോ വി രാമചന്ദ്രൻ , ബി ജെ പി നേതാക്കൾ എന്നിവരോടൊത്ത് വൈകിട്ട് അഞ്ചരയോടെ ക്ഷേത്ര ദർശനത്തിനായി ഇറങ്ങി. കിഴക്കേ നടയിലെ ഗണപതി അമ്പലത്തിൽ എത്തി ഭഗവാനെ തൊഴുതു. നാളികേരമുടച്ചു. തുടർന്നായിരുന്നു ഗുരുവായൂരപ്പനെ തൊഴാനെത്തിയത്.

Second Paragraph  Rugmini (working)

ഗോപുര കവാടത്തിൽ ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, അസി.മാനേജർ രാമകൃഷ്ണൻ എന്നിവർ കേന്ദ്ര മന്ത്രിയെ സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം ചെയ്ത ശേഷം കൊടിമരച്ചുവട്ടിൽ നിന്ന് ഗുരുവായൂരപ്പനെ തൊഴുതു. തുടർന്ന് നാലമ്പലത്തിൽ കടന്ന് ഇഷ്ടദേവനെ കൺനിറയെ കണ്ടു. നറും നെയ്യും കദളിക്കുലയും സമർപ്പിച്ചു.കാണിക്കയിട്ടു.
ദർശന സായൂജ്യം നേടി. 40 മിനിട്ടോളം ക്ഷേത്രത്തിൽ ചെലവഴിച്ച കേന്ദ്ര മന്ത്രി വൈകിട് ആറേകാലോടെയാണ് ദർശനം പൂർത്തിയാക്കി ഇറങ്ങിയത്.
.

Third paragraph

ദേവസ്വത്തിൻ്റെ ഉപഹാരമായി ഓടക്കുഴൽ വായിക്കുന്ന ശ്രീകൃഷ്ണ ഭഗവാൻ്റെ ചുമർചിത്രവും നിലവിളക്കും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ അദ്ദേഹത്തിന് സമ്മാനിച്ചു. ഗുരുവായൂരപ്പൻ്റെ അക്ഷരപ്രസാദമായ ഭക്തപ്രിയ ആദ്ധ്യാത്മിക മാസികയുടെ പുതിയ ലക്കവും കൈമാറി. ഭക്തപ്രിയയുടെ മുഖചിത്രം കണ്ട് ” ഈ മാസിക വീട്ടിൽ വരുത്തുന്നുണ്ട്. ഞാൻ വായിക്കാറുണ്ട്” – കേന്ദ്ര മന്ത്രി പറഞ്ഞു. ഡി.എ കെ.എസ് മായാദേവി, ദേവസ്വം പി.ആർ ഒ വിമൽ ജി നാഥ്, മാനേജർ ഷാജു ശങ്കർ, എന്നിവരുൾപ്പെടെയുള്ള ദേവസ്വം ജീവനക്കാർ ചടങ്ങിൽ സന്നിഹിതരായി