Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിന് ചുമർചിത്രചാരുത

ഗുരുവായൂർ : ക്ഷേത്രത്തിൽ ഭാഗവതസപ്താഹം, ഭക്തി പ്രഭാഷണം എന്നിവയുടെ സമർപ്പണത്താൽ പുകൾപെറ്റ ആദ്ധ്യാത്മിക ഹാളിന് ദൃശ്യ ചാരുത പകരാൻ ചുമർചിത്രങ്ങൾ ഒരുങ്ങുന്നു. ശ്രീമദ് ഭാഗവതത്തിലെ വിവിധ കഥാ സന്ദർഭങ്ങൾ കോറിയിടുന്ന ചിത്രങ്ങളാണ് ആദ്ധ്യാത്മിക ഹാളിന് പുതുശോഭയേകുന്നത്.
ആദ്ധ്യാത്മിക ഹാൾ മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചുമർചിത്രങ്ങൾ ഒരുക്കുന്നത്. ഗുരുവായൂർ ദേവസ്വം ചുമർ ചിത്ര പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികളാണ് രചന നടത്തുന്നത്.

Astrologer

ഹാളിന്റെ ഒരു ഭാഗത്ത് നൈമിശാരണ്യത്തിൽ സന്നിഹിതരായ മഹർഷിമാർക്ക് ശ്രീ ശുകമഹർഷി ഭാഗവതം പറഞ്ഞു കൊടുക്കുന്നതും , മറുഭാഗത്ത് രുക്മിണി സ്വയംവരവും ഏഴടി നീളത്തിലും അഞ്ചടി ഉയരത്തിലും വരച്ച് പൂർത്തീകരിച്ചിട്ടുണ്ട്. വേദിക്ക് പുറകു വശത്തും തൂണുകളിലും വ്യാളി, ലതകൾ, വള്ളികൾ, പൂക്കൾ എന്നിവയും പൂർത്തിയായി..ചിത്ര രചന അവസാന ഘട്ടത്തിലാണ്.ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പാൾ എം. നളിൻബാബുവിന്റെ നേതൃത്വത്തിൽ അഞ്ചാം വർഷ വിദ്യാർഥികളായ അഭിനവ് എ. എസ്. ഗോവിന്ദദാസ്, ആരോമൽ, രോഹൻ, കാർത്തിക്, ശ്രീജ എ. ജെ. എന്നിവരും നാലാംവർഷ വിദ്യാർത്ഥികളായ അഭിജിത്ത്, വിഷ്ണു. കെ. എസ്. അഖില ബാബു, കവിത. പി. എസ്. സ്നേഹ എം. അപർണ ശിവാനന്ദ്, ഐശ്വര്യരാജ്, കീർത്തി സുരേഷ് എന്നിവരും ചേർന്നാണ് രചന നിർവഹിക്കുന്നത്.. ഒരു മാസമെടുത്താണ് ചുമർചിത്ര രചന. ഭക്തൻ്റെ വഴിപാടായാണ് ഈ പ്രവൃത്തി .

Vadasheri Footer