Header 1 vadesheri (working)

ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ പ്രവേശനോത്സവം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം വാദ്യകലാവിദ്യാലയത്തിൽ 2024 വർഷത്തിൽ പ്രവേശനം ലഭിച്ച കലാ വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം നടത്തി. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി.കെ. വിജയൻ ഉദ്ഘാടനം നിർവഹിച്ചു . ചടങ്ങിൽ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ സ്റ്റഡീസ് ഡയറക്ടർ
ഡോ പി.നാരായണൻ നമ്പൂതിരി മുഖ്യപ്രഭാഷകനായി.

First Paragraph Rugmini Regency (working)

ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ടി. രാധിക വിദ്യാർഥികൾക്ക് ആശംസകൾ നേർന്നു. വാദ്യ കലാ വിദ്യാലയം പ്രിൻസിപ്പൽ ശിവദാസൻ സ്വാഗതവും, പിടിഎ സെക്രട്ടറി ഉണ്ണികൃഷ്ണൻ ചടങ്ങിൽ കൃതജ്ഞതയും രേഖപ്പെടുത്തി..ചെണ്ട, മദ്ദളം ,തിമില നാഗസ്വരം,തവിൽ, കൊമ്പ്, അഷ്ടപദി,കുറുംകുഴൽ വിഭാഗങ്ങളിലായി 45 കുട്ടികളാണ് പുതുതായി പഠനം തുടങ്ങിയത്

Second Paragraph  Amabdi Hadicrafts (working)