Header 1 vadesheri (working)

തൃശൂർ പൂരം അലങ്കോലം ,കമീഷണർ അങ്കിത് അശോകന് സ്ഥലം മാറ്റം.

Above Post Pazhidam (working)

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വിമർശനം ഉയരുന്നതിനിടെ, തൃശൂർ പൊലീസ് കമീഷണർ അങ്കിത് അശോകൻ, അസിസ്റ്റന്റ് കമീഷണർ കെ. സുദർശൻ എന്നിവരെ സ്ഥലം മാറ്റി സർക്കാർ ഉത്തരവ് പുറത്തിറക്കി.ഇരുവരെയും മാറ്റാൻ നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാലാണ് തീരുമാനം നടപ്പാക്കാൻ വൈകിയത്. ഇളങ്കോ ആണ് പുതിയ സിറ്റി പൊലീസ് കമീഷണർ.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

അങ്കിതിന് പുതിയ നിയമനം നൽകിയിട്ടില്ല.പൂരം അലങ്കോലമാക്കിയതിന്റെ മുഖ്യ ഉത്തരവാദി സിറ്റി പൊലീസ് കമീഷണറാണെന്ന് വ്യക്തമാക്കി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. പൊലീസിനുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് റിപ്പോർട്ടിലുള്ളത്. കമീഷണറുടെ നടപടിയിൽ തൃശൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജനും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും ജില്ല കലക്ടറും മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചതായാണ് വിവരം. ആനകൾക്ക് പട്ട നൽകാൻ പോയവരെയും കുടയുമായി അകത്ത് കടക്കാൻ ശ്രമിച്ചവരെയുമെല്ലാം കമീഷണറുടെ നേതൃത്വത്തിൽ പൊലീസുകാർ തടയുന്നതും അസഭ്യം പറയുന്നതുമായ വിഡിയോ പുറത്തുവന്നിരുന്നു