Header 1 vadesheri (working)

സോപാനം കാവൽ ജീവനക്കാർക്കായി ശില്പ ശാല

Above Post Pazhidam (working)

ഗുരുവായൂർ :ദേവസ്വത്തിൽ പുതുതായി സേവനത്തിനെത്തിയ
സോപാനം കാവൽ പുരുഷ, വനിതാ ജീവനക്കാർക്കായി ഏകദിന പരിശീലന ശിൽപശാല നടത്തി. ദേവസ്വം കാര്യാലയത്തിൽ നടന്ന ശിൽപശാല ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തരോട് വിനയത്തോടെയും സൗഹൗർദപരമായും മാത്രമേ പെരുമാറാൻ പാടുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ഭക്തജന സൗഹൃദ നയമാണ് ദേവസ്വം ഭരണസമിതി പിൻതുടരുന്നത്. ജീവനക്കാർ ഈ നിലപാട് പാലിക്കാൻ പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം നിർദേശിച്ചു.

First Paragraph Rugmini Regency (working)


ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ അധ്യക്ഷനായിരുന്നു. ചടങ്ങിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് സന്നിഹിതനായി.
ഭക്തജനങ്ങൾക്ക് നൽകേണ്ട സേവനവും സുരക്ഷയും , അവരോടുള്ള പെരുമാറ്റം, ക്ഷേത്ര സുരക്ഷ സംബന്ധിച്ച് പാലിക്കേണ്ട ജാഗ്രതയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും, ഡ്യൂട്ടിയുടെ പ്രത്യേകതകൾ, അടിയന്തിര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുത്തു.

Second Paragraph  Amabdi Hadicrafts (working)

ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ . ടി. രാധിക, കെ. ഗീത, കെ.എസ്. മായാദേവി ,എം.രാധ,, ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, മുൻ ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ
പി .മനോജ് കുമാർ,  വി. പി ഉണ്ണികൃഷ്ണൻ, ഗുരുവായൂർ ടെമ്പിൾ സ്‌റ്റേഷൻ എസ്.ഐ കെ.കൃഷ്ണകുമാർ എന്നിവർ ക്ലാസ്സ്‌ എടുത്തു. ദേവസ്വം ട്രെയിനിങ് സെൽ കോ ഓർഡിനേറ്റർ കൂടിയായ അസി. ഓഡിറ്റ് ഓഫീസർ സജീവ് കുമാർ മോഡറേറ്ററായി. അസി. മാനേജർ കെ.കെ.സുഭാഷ് കൃതജ്ഞത രേഖപ്പെടുത്തി.
സോപാനം കാവൽ വിഭാഗത്തിലെ 15പുരുഷ ജീവനക്കാരും 12 വനിതാ ജീവനക്കാരും പരിശീലനത്തിൽ പങ്കെടുത്തു