Post Header (woking) vadesheri

കെ എസ് ആർ ടി സി ബസിൽ യുവതിക്ക് സുഖ പ്രസവം

Above Post Pazhidam (working)

തൃശൂര്‍: ബസ് യാത്രയ്ക്കിടെ യുവതി പ്രസവിച്ചു. തൃശൂര്‍ പേരാമംഗലത്ത് കെഎസ്ആര്ടിസി ബസിലാണ് മലപ്പുറം തിരുനാവായ സ്വദേശിനിയായ യുവതി പ്രസവിച്ചത്. ഡോക്ടറും നഴ്‌സും ബസില്‍ കയറി പ്രസവം എടുക്കുകയായിരുന്നു.

Ambiswami restaurant

അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് ഡോക്ടര്മാ ര്‍ അറിയിച്ചു. അങ്കമാലിയില്‍ നിന്ന് കോഴിക്കോട് ജില്ലയിലെ തൊട്ടില്‍ പാലത്തേക്ക് പോകുകയായിരുന്നു ബസ്. പേരാമംഗലം പൊലിസ് സ്റ്റേഷന് സമീപത്ത് ബസ് എത്തിയപ്പോഴാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടനെ ബസ് ഡ്രൈവര്‍ തൊട്ടടുത്ത അമല ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Second Paragraph  Rugmini (working)

ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറും നഴ്‌സും ബസില്‍ കയറിയ സമയത്ത് പ്രസവം നടക്കാനിരിക്കുകയായിരുന്നു. അങ്ങനെയാണ് ബസില്‍ നിന്നുതന്നെ പ്രസവം എടുത്തത്. അതിനുപിന്നാലെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. യുവതി പെണ്കു.ഞ്ഞിനാണ് ജന്മം നല്കിആയിരിക്കുന്നത്. തൃശൂരിൽ നിന്ന് തിരുനാവായയിലേക്ക് പോവുകയായിരുന്നു യുവതിയും കുടുംബവും..

Third paragraph