Header 1 vadesheri (working)

ഗുരുവായൂരിൽ വേനൽ പറവകൾ 2024ക്യാമ്പ്

Above Post Pazhidam (working)

ഗുരുവായൂര്‍ :നഗരസഭ കുട്ടികള്‍ക്കായി ഒരുക്കിയ വേനല്‍പറവകള്‍ ക്യാമ്പ് ഗുരുവായൂര്‍ നഗരസഭ കെ ദാമോദരന്‍ ഹാളില്‍ ആരംഭിച്ചു. മെയ് 20, 21,22 തീയ്യതികളിലായാണ് ക്യാമ്പ് നടക്കുന്നത്. കവിതകള്‍ നാടന്‍ പാട്ടുകള്‍, കുട്ടികളുടെ തിയ്യേറ്റര്‍ വര്‍ക്ക് ഷോപ്പ്, വരകള്‍ വര്‍ണ്ണങ്ങള്‍, ശാസ്ത്രബോധമാജിക്കുകള്‍, പഠന വിനോദയാത്ര എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് വേനല്‍പറവ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്

First Paragraph Rugmini Regency (working)

വേനല്‍പറവകളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് നിര്‍വ്വഹിച്ചു വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ എ എം ഷെഫീര്‍ ,ശൈലജ സുധന്‍, എ.സായിനാഥന്‍ കൗണ്‍സിലര്‍മാരായ ഫൈസല്‍ പൊട്ടത്തയില്‍, രേണുകാ ശങ്കര്‍,ജ്യോതി രവീന്ദ്രനാഥ്, രഹിത പ്രസാദ്, അജിത ദിനേശന്‍, ദേവിക ദിലീപ് എന്നിവര്‍ പങ്കടുത്തു.

Second Paragraph  Amabdi Hadicrafts (working)