Header 1 vadesheri (working)

കുന്നംകുളത്ത് ആസാം സ്വദേശിയായ വ്യാജ ഡോക്ടർ പിടിയിൽ.

Above Post Pazhidam (working)

കുന്നംകുളം : കുന്നംകുളത്ത് വ്യാജ ഡോക്ടർ പിടിയിൽ. വർഷങ്ങളായി കേരളത്തിൽ താമസിച്ചു വരുന്ന ആസാം സ്വദേശി പ്രകാശ് മണ്ഡലാണ് (53) പിടിയിലായത്. പാറേമ്പാടത്ത് പ്രവർത്തിച്ചിരുന്ന റോഷ്നി ക്ലിനിക് എന്ന സ്ഥാപനത്തിന്റെ മറവിലാണ് പ്രതി വ്യാജ ചികിത്സ നടത്തിയിരുന്നത്. ചികിത്സിക്കാൻ ആവശ്യമായ രേഖകളില്ലാതെ പൈൽസിനും ഫിസ്റ്റുലയ്ക്കും ചികിത്സ നടത്തിയതിനാണ് ഇയാളെ കുന്നംകുളം പോലീസ് പിടികൂടിയത്.

First Paragraph Rugmini Regency (working)

പ്രതി പാററേമ്പാടത്ത് വാടക വീടെടുത്ത് ആരംഭിച്ച റോഷ്നി ക്ലിനിക് എന്ന സ്ഥാപനത്തിന്റെ മറവിലാണ് വ്യാജ ചികിത്സ നടത്തിയിരുന്നത്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ജീഷിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്‌ പ്രതിയെ അറസ്റ്റ് ചെയ്തത്…

Second Paragraph  Amabdi Hadicrafts (working)