Above Pot

ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും സ്ഥലം ഏറ്റെടുക്കൽ , സ്ഥല പരിശോധന നടത്തി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര വികസനത്തിന്റെ ഭാഗമായി ക്ഷേത്രത്തിനു ചുറ്റും നൂറു മീറ്റർ ദൂരത്തിൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ആദ്യപടിയായി പ്രാഥമിക സ്ഥല പരിശോധന നടന്നു . തൃശൂർ ലാന്റ് അക്വിസിഷൻ തഹസിൽദാർ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ റവന്യു ഇൻസ്പെക്റ്റർ മാർ , സർവെയർമാർ എന്നിവരടങ്ങുന്ന ആറംഗ സംഘമാണ് പരിശോധനക്ക് എത്തിയത് .

First Paragraph  728-90

Second Paragraph (saravana bhavan

ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തെ ഇന്നർ റോഡിൽ നിന്നും തുടങ്ങിയ പരിശോധന തെക്കേ നട കിഴക്കേ നട വടക്കേ നട പടിഞ്ഞാറേ നട എന്നിവടങ്ങിലുള്ള ഏറ്റെടുക്കുന്ന സ്ഥലങ്ങളും അതിൽ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളും സംഘം കണ്ടു . ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ , ദേവസ്വം എഞ്ചിനീയർ മാരായ രാജൻ, അശോകൻ ,നാരായണനുണ്ണി എന്നിവരും സംഘത്തെ അനുഗമിച്ചു .

ക്ഷേത്ര വികസനത്തിനായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് അഡ്മിനിസ്ട്രറ്റർ അറിയിച്ചു . വിപണി വിലയേക്കാൾ കൂടുതൽ നൽകി സ്ഥലം ഏറ്റെടുക്കുമ്പോൾ ഉടമകൾക്ക് അത് ഗുണകരമാകുമെന്നും . ക്ഷേത്രത്തിനു ചുറ്റും ഏറ്റെടുക്കുന്ന ലോഡ്ജുകൾ അതെ പടി നിലനിറുത്തിയാൽ ദേവസ്വത്തിന് കീഴിലുള്ള ലോഡ്ജുകൾക്കി മാറ്റി ഭക്തർക്ക് കുറഞ്ഞ നിരക്കിൽ വാടകക്ക് നൽകാൻ കഴിയുമെന്നും ഭാവിയിൽ ഭക്തർക്കായി താമസ സൗകര്യത്തിനായി ദേവസ്വത്തിന്കെട്ടിടങ്ങൾ പണിയേണ്ട ആവശ്യം ഉണ്ടാവുകയില്ല എന്നും അഡ്മിനിസ്ട്രേറ്റർ കൂട്ടി ചേർത്തു