Header 1 vadesheri (working)

അഷ്ടദിക്ക് പാലകരുടെ ദാരുശില്പങ്ങൾ ഒരുങ്ങി.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ കിഴക്കേ നടയിൽ പുതുതായി നിർമ്മിക്കുന്ന ഗോപുരത്തിന്റെ മുകളിൽ സ്ഥാപിക്കുന്നതിനുവേണ്ടി ആഞ്ഞിലി മരത്തിൽ തീർത്ത അഷ്ടദിക്ക് പാലകരുടെയും ബ്രഹ്മാവിന്റെയും ദാരുശില്പങ്ങളുടെ നിർമ്മാണം പൂർത്തിയായി. ശിൽപ്പി എളവള്ളി നന്ദനാണ് ദാരുശിൽപങ്ങൾ നിർമ്മിച്ചത്. അന്തരിച്ച പ്രശസ്ത ദാരുശിൽപ്പി എളവള്ളി നാരായണനാചാരിയുടെയും പാറുകുട്ടിയുടെയും മകനാണ് എളവള്ളി നന്ദൻ. 

First Paragraph Rugmini Regency (working)

സഹായികളായി നവീൻ, ദിവേക്, വിനോദ് മാരായിമംഗലം, രഞ്ജിത്ത്,  നവ്യനന്ദകുമാർ, സന്തോഷ്, ആശമോൻ എന്നിവർ കൂടെചേർന്നു. കാണിപ്പയ്യൂർ കൃഷ്ണ്ണനമ്പൂതിരിപ്പാടിന്റെ കൈ കണക്കിലാണ് ഗോപുര നിർമ്മാണം നടക്കുന്നത്. ദേവസ്വം എൻജിനീയർമാരായ അശോക് കുമാർ,  നാരായണനുണ്ണി എന്നിവരുടെ മേൽനോട്ടത്തിലാണ് ഗോപുര നിർമ്മാണം നടക്കുന്നത്.  വെൽത്ത്‌ ഐ ഗ്രൂപ്പ് എംഡി വിഘ്നേഷ് വിജയകുമാറാണ് ഗോപുരം വഴിപാടായി സമർപ്പിക്കുന്നത്