Post Header (woking) vadesheri

മാടമ്പ് കുഞ്ഞുകുട്ടൻ സംസ്‌കൃതി പുരസ്‌കാരം രാധാകൃഷ്ണന്‍ കാക്കശ്ശേരിക്ക്

Above Post Pazhidam (working)

ഗുരുവായൂർ : മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃത് സമിതിയുടെ ഈ വര്‍ഷത്തെ മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക സംസ്‌കൃതി പുരസ്‌കാരം രാധാകൃഷ്ണന്‍ കാക്കശ്ശേരിക്ക് . അദ്ധ്യാപന രംഗത്തും സാഹിത്യ രചനയിലും നല്‍കിയ സമഗ്ര സംഭാവനകളെ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നത്.

Ambiswami restaurant

കവിയും വിദ്യാഭ്യാസ വിചക്ഷണനും ഉജ്ജ്വല പ്രഭാഷകനുമായ രാധാകൃഷ്ണന്‍ കാക്കശ്ശേരി തന്റെ പ്രതിഭാശക്തികൊണ്ട് മലയാള ഭാഷയെ സമ്പന്നമാക്കി. മാനുഷിക മൂല്യങ്ങളും സാമൂഹിക സമസ്യകളും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്നവയാണ് അദ്ദേഹത്തിന്റെ രചനകള്‍. ഉള്‍ക്കാഴ്ചയുള്ളവയും ചിന്തകളെ ഉണര്‍ത്തുന്നതുമായ അദ്ദേഹത്തിന്റെ കവിതകള്‍ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.

Second Paragraph  Rugmini (working)

ഷാജു പുതൂർ ചെയർമാനും കെ.യു.കൃഷ്ണകുമാർ, കവി സുധാകരൻ പാവറട്ടി, ജയപ്രകാശ് കേശവൻ എന്നീവർ അടങ്ങിയ സമിതിയാണ് രാധാകൃഷ്ണൻ കാക്കശ്ശേരിയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
2024 ജൂണ്‍ 1 ന് ഗുരുവായൂരില്‍ നടക്കുന്ന മാടമ്പ് കൂഞ്ഞുകുട്ടന്‍ സ്മൃതി പർവ്വത്തിൽ വെച്ച് പുരസ്‌കാരം സമര്‍പ്പിക്കും.

Third paragraph