Post Header (woking) vadesheri

മുംബൈയിൽ കൂറ്റന്‍ പരസ്യബോര്ഡ് തകര്ന്ന് വീണ് എട്ടുപേര്‍ മരിച്ചു.

Above Post Pazhidam (working)

മുംബൈ : : ശക്തമായ മഴയില്‍ കൂറ്റന്‍ പരസ്യബോര്ഡ് തകര്ന്ന് വീണ് മുംബൈയിൽ എട്ടുപേര്‍ മരിച്ചു. 64 പേര്ക്ക് പരുക്കേറ്റു. മുംബൈ ഘട്‌കോപ്പറില്‍ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പെട്രോള്‍ പമ്പിന് എതിര്‍ വശത്തുളള നൂറ് അടി ഉയരമുളള കൂറ്റന്‍ പരസ്യബോര്ഡാ്ണ് തകര്ന്നു വീണത്. ഇന്ധനം നിറയ്ക്കുന്നതിനും മറ്റുമായി എത്തിയ വാഹനങ്ങള്ക്കു മുകളിലേക്കാണ് പരസ്യബോര്ഡ് വീണത്. ദേശീയ ദുരന്ത നിവാരണസേന സ്ഥലത്തെത്തി.രക്ഷാപ്രവര്ത്്യനത്തിന് നേതൃത്വം നല്കി.

Ambiswami restaurant

ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും രക്ഷാ പ്രവർത്തനം തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 5 ലക്ഷം സഹായധനം പ്രഖ്യാപിച്ചു. ഇതിനൊപ്പം തന്നെ സംഭവത്തിൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട് ഷിൻഡെ സർക്കാർ. വൈകിട്ട് മുംബൈയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ പൊടിക്കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്.

Second Paragraph  Rugmini (working)

അതേസമയം കനത്തമഴയിൽ അക്ഷരാർത്ഥത്തിൽ മുംബൈ ന​ഗരം വിറങ്ങലിച്ചിരിക്കുകയാണ്. ന​ഗരത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ. വഡാലയിൽ ഇരുമ്പു കമാനം തകർന്നു വീണ് പത്തിലധികം കാറുകൾ പൂർണമായും തകർന്നു. ജോഗേശ്വ രിയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

Third paragraph

പൊടിക്കാറ്റിലും മഴയിലും മുംബൈ സബ് അർബൻ റെയിൽവേ പൂർണമായും നിലച്ചു. പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് സർവീസ് നടത്തുന്നത്. മുംബൈ വിമാനത്താവളത്തിൽ പൊടിക്കാറ്റ് മൂലം കാഴ്ച്ച മങ്ങി വിമാന സർവീസുകൾ വൈകി, പല വിമാനങ്ങളും വഴിത്തിരിച്ചുവിട്ടു. നഗരത്തിൽ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്, പലയിടങ്ങളിലും വൈദ്യുതി മുടങ്ങിയതോടെ ജനജീവിതം ദുസഹമായി.