ഗുരുവായൂർ ദേവസ്വം കാവീട് ഗോശാലയിൽ ശീതികരണ സംവിധാനം
ഗുരുവായൂർ : ദേവസ്വം കാവീട് ശോശാലയിലെ പശുക്കൾക്ക് വേനൽ ചൂടിൽ ആശ്വാസമായി ശീതീകരണ സംവിധാനം നടപ്പിലായി. പശുക്കളുടെ ദേഹത്ത് സദാതണുപ്പേകുന്ന ഫോഗർ സംവിധാനമാണ് സ്ഥാപിച്ചത്. 123 പശുക്കളാണ് ഇവിടെ .പശുക്കളുടെ ഷെഡിലെല്ലാം ശീതീകരണ സംവിധാനമായി. തൃശൂർ സ്വദേശി കിട്ടുനായർ എന്ന ഗുരുവായൂരപ്പ ഭക്തനാണ് പദ്ധതി വഴിപാടായി സമർപ്പിച്ചത്.
ഇന്നുച്ചതിരിഞ്ഞ് കാവീട് ഗോശാലയിൽ നടന്ന ചടങ്ങിലായിരുന്നു പദ്ധതിയുടെ സമർപ്പണം നടന്നത്. ഗുരുവായൂർ ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാട് നിലവിളക്ക് തെളിയിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, വി.ജി.രവീന്ദ്രൻ, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ജീവ ധനം ഡി.എ കെ. എസ്. മായാദേവി , പദ്ധതി വഴിപാടായി സമർപ്പിച്ച കിട്ടുനായർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. അക്കിക്കാവ് ബി.ടി.നമ്പൂതിരി ഹരിത അഗ്രി ടെക് എന്ന സ്ഥാപനമാണ് ഫോഗർ ശീതീകരണ സംവിധാനം സ്ഥാപിച്ചത്.