ഉത്ഘാടനം കഴിഞ്ഞ കംഫർട്ട് സ്റ്റേഷൻ തുറന്നു കൊടുക്കാതെ ദേവസ്വം
ഗുരുവായൂർ :സ്വകാര്യ വ്യക്തി കോടികൾ ചിലവിട്ട് ഭക്തർക്ക് വേണ്ടി നിർമിച്ചു നൽകിയ അത്യാധുനിക കംഫർട്ട് സ്റ്റേഷൻ അനാഥാവസ്ഥയിൽ . കഴിഞ്ഞ ഫെബ്രുവരി 28ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉത്ഘാടനംചെയ്ത കെട്ടിട സമുച്ച യത്തിനാണ് ഈ ഗതികേട്. ഉത്ഘാടന ഫോട്ടോയിൽ തങ്ങളുടെ മുഖം വന്നാൽ വികസനം ആയി എന്നുകരുതുന്ന വരാണ് ഭരണാ ധികാരികൾ. ഇതിന്റെ പ്രയോജനം ഗുരുവായൂരിൽ എത്തുന്ന ഭക്തർക്ക് ലഭിക്കണം എന്ന ചിന്ത ഇവർക്ക് ഇല്ലാതെ പോകുന്നു എന്നാണ് ആക്ഷേപം. ഏറ്റവും കൂടുതൽ ഭക്തർ എത്തുന്ന വൈശാഖ മാസം പടി വാതിൽക്കൽ എത്തിയിട്ടും ഈ സമുച്ചയം തുറന്നു കൊടുക്കാൻ അധികൃതർക്ക് ഒരു താല്പര്യവും കാണുന്നില്ല. മുംബൈ യിലെ വ്യവസായി സുന്ദരയ്യർ അഞ്ച് കോടിയോളം രൂപ ചിലവാക്കിയാണ് ഭക്തർക്കായി മൂന്ന് നിലയിൽ കെട്ടിടം പണിതു നൽകിയത് . ഇതിൽ ആധുനിക ടോയ്ലറ്റുകൾ, ഡോർമിറ്ററി, ഭക്തരുടെ ബാഗുകൾ സൂക്ഷിക്കാനായി ലോക്കറുകൾ, രണ്ട് ലിഫ്റ്റുകൾ തുടങ്ങിയ സംവിധാനം ഒരുക്കി യിട്ടുണ്ട്. ദേവസ്വം ആശുപത്രി വിപുലീകര ണത്തിന്റെ പേര് പറഞ്ഞ് പണ്ട് എഴുത്തശ്ശൻ ഗ്രൂപ്പിൽ നിന്നും ദേവസ്വം പിടിച്ചെടുത്ത സ്ഥലത്താണ് ഈ കെട്ടിട സമുച്ചയം നിർമിച്ചി ട്ടുള്ളത്