Post Header (woking) vadesheri

ലോക്കപ്പിൽ നിന്നും ചാടി പോയ പ്രതി വീണ്ടും പിടിയിൽ

Above Post Pazhidam (working)

ചാവക്കാട് : വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ നിന്നും ചാടി പോയ പ്രതിയെ പൊലീസ് പിടികൂടി. തളിക്കുളം പത്താം കല്ല് സ്വദേശി കോപ്പൂര് വീട്ടിൽ അഭിഷേകിനെയാണ് (25) വീണ്ടും പിടികൂടിയത്. ഞായറാഴ്ച രാവിലെ 5.30ഓടെയാണ് അഭിഷേക് പോലീസുകാരുടെ കണ്ണുവെട്ടിച്ച് സ്റ്റേഷനിലെ ലോക്കപ്പിൽ നിന്ന് ഇറങ്ങിയോടിയത്.

Ambiswami restaurant

ഒരു ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച കേസിലാണ് ഇയാളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിൽ കൊണ്ടു വന്ന് ലോക്കപ്പിലാക്കി. എന്നാൽ രാവിലെ അഭിഷേക് സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാരനോട് വെള്ളം ചോദിച്ചു. പൊലീസുകാരൻ വെള്ളം എടുക്കാൻ പോയ സമയം നോക്കി ലോക്കപ്പിന്റെ ഓടാമ്പൽ നീക്കിയ ഇയാൾ ഇറങ്ങി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസുകാർ പറയുന്നത്.

Second Paragraph  Rugmini (working)

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഉച്ചക്ക് 12.30ഓടെ ഇയാളെ കണ്ടെത്തി പിടികൂടുകയായിരുന്നു. വനിതാ എസ്.ഐ. ശ്രീലക്ഷ്മിയുടെ നേതൃത്വത്തിലുള്ള വാടാനപ്പള്ളി പോലീസ് സംഘവും പ്രത്യേക സ്ക്വാഡും ചേർന്നാണ് തളിക്കുളത്ത് നിന്നും ഇയാളെ വീണ്ടും പിടികൂടിയത്

Third paragraph