Post Header (woking) vadesheri

പോക്സോ കേസിൽ വയോധികൻ അറസ്റ്റിൽ.

Above Post Pazhidam (working)

ഗുരുവായൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ വയോധികൻ അറസ്റ്റിൽ . പുന്നയൂർക്കുളം അവണോട്ടുങ്ങൽ വീട്ടിൽ കുട്ടനെ (94) ആണ് വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തത് . കടയിൽ സാധനം വാങ്ങി തിരികെ വരുകയായിരുന്ന 11കാരിയെ മുല്ലപ്പൂ തരാം എന്നു പറഞ്ഞ് വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകുകയായിരുന്നു.

വീടിൻ്റെ പിന്നിലേക്ക് കൊണ്ട് പോയി ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കുട്ടനെ തള്ളി മാറ്റി കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് പറഞ്ഞതോടെയാണ് വിവരം പുറത്ത് വന്നത്. പോക്സോ നിയമപ്രകാരം വടക്കേക്കാട് പോലീസ് അറസ്റ്റുചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു