ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ ഒഴിവ്
ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ, വനിതാ സെക്യുരിറ്റി ഗാർഡ് തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനത്തിനായി ഈശ്വരവിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് ദേവസ്വം അപേക്ഷ ക്ഷണിച്ചു. സോപാനം കാവൽ തസ്തികയിലേക്ക് ഏഴാം ക്ലാസ് ജയമാണ് യോഗ്യത.
2024 ജൂൺ 5 മുതൽ 2024 ഡിസംബർ 4 വരെയാണ് നിയമന കാലാവധി. 15 ഒഴിവുണ്ട്. 2024 ജനുവരി ഒന്നിന് 30 വയസ്സ് കുറയുവാനോ 50 വയസ്സ് കൂടുവാനോ പാടില്ല. അംഗവൈകല്യമില്ലാത്ത ആരോഗദൃഢഗാത്രരായിരിക്കണം.
മൊത്ത വേതനം 15000. ഈ വിഭാഗത്തിൽ എസ്.സി/എസ്.ടിക്ക് പത്തു ശതമാനം സംവരണം ഉണ്ടാകും. നിലവിലുള്ള സോപാനം കാവൽക്കാരുടെ അപേക്ഷ പരിഗണിക്കില്ല.
വനിതാ സെക്യുരിറ്റി ഗാർഡ് തസ്തികയ്ക്കും ഏഴാം ക്ലാസ് ജയമാണ് യോഗ്യത. ഒഴിവുകൾ 12.പ്രായം 55 വയസ് കുറയുവാനോ 60 വയസ്സ് കൂടുവാനോ പാടില്ല. അംഗവൈകല്യമില്ലാത്തവരായിരിക്കണം. നല്ല കാഴ്ചശക്തി വേണം. മൊത്ത വേതനം 15000. രണ്ടു തസ്തികയിലേക്കും
അപേക്ഷിക്കുന്നവർ അസി.സർജനിൽ കുറയാത്ത ഗവ.ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. അപേക്ഷാ ഫോറം ദേവസ്വം ഓഫീസിൽ നിന്ന് 100 രൂപയ്ക്ക് മേയ് 4 മുതൽ മേയ് 18 വൈകിട്ട് 5 മണി വരെ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ലഭിക്കും. തപാൽ മാർഗ്ഗം അയക്കില്ല. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷാ ഫോറം സൗജന്യമായി നൽകും. ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ മതി. വയസ്സ്, യോഗ്യതകൾ, ജാതി, മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടോ അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-68010 1
എന്ന വിലാസത്തിൽ തപാലിലോ നൽകാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മേയ് 20 ന് വൈകിട്ട് 5 മണി. നിശ്ചിത യോഗ്യതകൾ ഇല്ലാത്ത അപേക്ഷകൾ നിരസിക്കും.കൂടുതൽ വിവരങ്ങൾക്ക്
0487-2556335 നമ്പറിൽ ബന്ധപ്പെടാം.