കെ .എച്ച്.ആർ.എ സുരക്ഷ പദ്ധതി ഗുരുവായൂരിൽ ആരംഭിച്ചു.
ഗുരുവായൂർ: കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച്.ആർ.എ) സംസ്ഥാന കമ്മറ്റി ആവിഷ്കരിച്ച കെ. എച്ച് ആർ .എ .സുരക്ഷ പദ്ധതി ജില്ലാ പ്രസിഡണ്ട് അമ്പാടി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു . സുരക്ഷ പദ്ധതിയിൽ അംഗങ്ങളായ ഹോട്ടലുടമകൾ മരിച്ചാൽ ആശ്വാസ ധനമായി പത്ത് ലക്ഷം രൂപ ലഭ്യമാവുന്നതാണ് കെ.എച്ച്. ആർ.എ സുരക്ഷ പദ്ധതി. പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ് അദ്ധ്യക്ഷത വഹിച്ചു
സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സി.ബിജുലാൽ മുഖ്യ പ്രഭാഷണം നടത്തി.
മുൻ സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് ജി.കെ. പ്രകാശ് നും , പ്രേമ പ്രകാശിനും കെ.എച്ച്. ആർ.എ സുരക്ഷ പദ്ധതിയിൽ പ്രഥമ അംഗത്വം നൽകി.
ജില്ലാ നേതാക്കളായ സി.എ. ലോക്നാഥ്,
ഏ. സി. ജോണി, എൻ.കെ. രാമകൃഷ്ണൻ, കെ.പി. സുന്ദരൻ,പ്രേമ പ്രകാശ്, രവീന്ദ്രൻ നമ്പ്യാർ, ഒ .കെ. നാരായണൻ നായർ, ആർ.എ. ഷാഫി, എന്നിവർ പ്രസംഗിച്ചു.
ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റ് കെ.എച്ച്. ആർ.എ സഹകരണത്തോടെ നടത്തിയ ഫോസ്ടാക് സർട്ടിഫിക്കറ്റുകളും വേദിയിൽ വിതരണം ചെയ്തു.