സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 4-ാം റാങ്ക് മലയാളിക്ക്.
ന്യൂഡൽഹി: സിവിൽ സർവിസ് പരീക്ഷയിൽ തിളങ്ങി മലയാളികൾ. എറണാകുളം സ്വദേശി സിദ്ധാർഥ് രാംകുമാർ നാലാം റാങ്ക് നേടിയപ്പോൾ നിരവധി പേർ പട്ടികയിൽ ഇടം പിടിച്ചു. കഴിഞ്ഞ തവണ 121ാം റാങ്കായിരുന്ന സിദ്ധാർഥ് നിലവിൽ ഹൈദരാബാദിൽ ഐ.പി.എസ് പരിശീലനത്തിലാണ്. സിദ്ധാർഥിന്റെ നാലാമത്തെ സിവിൽ സർവിസ് നേട്ടമാണിത്. പിതാവ് രാംകുമാര്‍ ചിന്മയ കോളജ് റിട്ട. പ്രിന്‍സിപ്പിലും സഹോദരന്‍ ആദര്‍ശ് കുമാര്‍ ഹൈകോടതിയില്‍ അഭിഭാഷകനുമാണ്.
ലഖ്നോ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. അനിമേഷ് പ്രധാൻ രണ്ടും ഡി. അനന്യ റെഡ്ഡി മൂന്നും റാങ്ക് നേടി. ഇത്തവണ ജനറൽ വിഭാഗത്തിൽ 347 പേർക്കും ഒ.ബി.സി വിഭാഗത്തിൽ 303 പേർക്കും ഉൾപ്പെടെ 1016 പേർക്കാണ് റാങ്ക് ശുപാർശ .
വിഷ്ണു ശശികുമാർ (31ാം റാങ്ക്), അർച്ചന പി.പി (40), രമ്യ. ആർ ( 45), ബിൻ ജോ പി. ജോസ് (59), കസ്തൂരി ഷാ (68), ഫാബി റഷീദ് (71), പ്രശാന്ത് .എസ് (78), ആനി ജോർജ് (93), ജി. ഹരിശങ്കർ (107), ഫെബിൻ ജോസ് തോമസ് (133), വിനീത് ലോഹിതാക്ഷൻ (169), അമൃത എസ്. കുമാർ (179), മഞ്ജുഷ ബി. ജോർജ് (195), അനുഷ പിള്ള (202), അഞ്ജിത് എ. നായർ (205), അനഘ കെ. വിജയ് (220), നെവിൻ കുരുവിള തോമസ് (225), മഞ്ജിമ പി (235), ജേക്കബ് ജെ. പുത്തൻവീട്ടിൽ (246), മേഘ ദിനേശ് (268), പാർവതി ഗോപകുമാർ (282). എന്നിവരാണ് ആദ്യ 300 റാങ്കുകളില്‍ ഉൾപ്പെട്ട മലയാളികൾ . 1016 പേരുടെ പട്ടികയിൽ 80 പേരെ ഐഎഎസിനും 37 പേരെ ഐഎഫ്‌എസിനും 200 പേരെ ഐപിഎസിനും ശുപാർശ ചെയ്തിട്ടുണ്ട്