Above Pot

കളി സ്ഥലം ഇല്ലെങ്കിൽ സ്‌കൂൾ അടച്ചു പൂട്ടണം : ഹൈക്കോടതി

കൊച്ചി: കളിസ്ഥലം സ്കൂളുകളിൽ അവിഭാജ്യ ഘടകമാണെന്നും അതില്ലെങ്കിൽ വിദ്യാലയങ്ങൾ അടച്ചുപൂട്ടണമെന്നും ഹൈകോടതി. പത്തനംതിട്ട തേവായൂർ ഗവ. എൽ.പി സ്‌കൂൾ ഗ്രൗണ്ടിൽ വാട്ടർടാങ്ക് നിർമിക്കാനുള്ള ജില്ല പഞ്ചായത്തിന്റെ തീരുമാനം ചോദ്യംചെയ്യുന്ന പി.ടി.എയുടെ ഹരജിയിലാണ് കോടതി ഉത്തരവ്.കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചക്ക്​ കളിസ്ഥലം അനിവാര്യമാണ്. പഠനം ക്ലാസ് മുറിയിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും മൈതാനമാണ് ആത്യന്തികമായ ക്ലാസ്​ മുറിയെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു.

First Paragraph  728-90

Second Paragraph (saravana bhavan

എത്ര വിസ്തീർണമാണ് സ്‌കൂൾ മൈതാനത്തിന്​ വേണ്ടതെന്ന് കേരള വിദ്യാഭ്യാസച്ചട്ടത്തിൽ പ്രത്യേകമായി നിർദേശിക്കണം.അതിനാൽ സ്‌കൂളുകൾ മതിയായ സൗകര്യമുള്ള കളിസ്ഥലം ഒരുക്കാത്ത സ്ഥിതിയുണ്ട്. കളിസ്ഥലത്തിന്റെ വിസ്തീർണം സംബന്ധിച്ച് സി.ബി.എസ്.ഇ രജിസ്‌ട്രേഷൻ ചട്ടങ്ങളിൽ പറയുന്നുണ്ട്. ഇതടക്കം കണക്കിലെടുത്താണ് കെ.ഇ.ആറിലും പ്രത്യേകം ചട്ടം വേണമെന്ന് നിർദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് നാലുമാസത്തിനുള്ളിൽ ചട്ടങ്ങൾ രൂപവത്​കരിക്കണം.

ഇത് പാലിക്കാൻ കർശന നിർദേശങ്ങൾ നൽകുകയും വേണം.മതിയായ സമയം നൽകിയിട്ടും പാലിക്കാത്ത സ്‌കൂളുകൾ പൂട്ടാൻ ഉത്തരവിടണമെന്നുമാണ് കോടതി നിർദേശം. ഉത്തരവ് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക്​ അയച്ചുകൊടുക്കും. ഹരജിക്കാരുടെ കാര്യത്തിൽ, സ്‌കൂൾ കളിസ്ഥലത്ത് വാട്ടർടാങ്ക് നിർമിക്കുന്നതിൽനിന്ന് പഞ്ചായത്ത് പിന്നീട് പിന്മാറിയിരുന്നു