Header 1 vadesheri (working)

മജിസ്‌ട്രേറ്റ് രോഹിത് നന്ദകുമാറിന് യാത്രയയപ്പു നൽകി.

Above Post Pazhidam (working)

ചാവക്കാട്: ചാവക്കാട് ബാർ അസോസിയേഷൻ വാർഷിക കുടുംബ സംഗമം നടത്തി. സ്ഥലം മാറി പോകുന്ന മജിസ്‌ട്രേറ്റ് രോഹിത് നന്ദകുമാറിന് ഊഷ്മളമായ യാത്ര അയപ്പ് നടത്തി.ബാർ അസോസിയേഷനന്റെ കുടുംബ സംഗമവും സമ്മേളനവും ചാവക്കാട്
സബ് ജഡ്ജ് വി വിനോദ് ഉൽഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ അശോകൻ തേർളി അദ്ധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

ബാർ അസോസിയേഷന്റെ ഉപഹാരമായി മൊമെന്റോ ബാർ അസോസിയേഷൻ സെക്രട്ടറി അക്തർ അഹമദ് മജിസ്ട്രേറ്റിന് നൽകി. ചാവക്കാട് മുൻസിഫ് ഡോ. അശ്വതി അശോക്, സീനിയർ അഭിഭാഷകരായ റ്റി ബി ചന്ദ്രബാബു, സി സുഭാഷ് കുമാർ, കെ ഡി വിനോജ്, സി രാജഗോപാൽ, കെ കെ കുഞ്ഞിമുഹമ്മദ് , ഗവണ്മെന്റ് പ്ലീഡർ മാരായ സിജു മുട്ടത്ത് , കെ രജിത് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

Second Paragraph  Amabdi Hadicrafts (working)

അഡ്വ കവിത പ്രവീൺ വരച്ച മജിസ്ട്രേറ്റിന്റെ ഛായചിത്രം സ്നേഹ സമ്മാനമായി നല്കി ആദരിച്ചു . പി സ് ബിജു, അനീഷ ശങ്കർ, ഫ്രഡ്‌ഡി പയസ്, സി നിഷ, മഹിമ രാജേഷ്, കെ കെ ജന്യ, പ്രത്യു ഷ് ചുണ്ടലത്ത് , എന്നിവർ നേതൃത്വം നൽകി