Header 1 vadesheri (working)

‘ദി കേരളാ സ്‌റ്റോറി’ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന സിനിമ : പാളയം ഇമാം

Above Post Pazhidam (working)

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ‘ദി കേരളാ സ്‌റ്റോറി’ കത്തിക്കയറുമ്പോള്‍ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന സിനിമയാണെന്ന പ്രതികരണവുമായി പാളയം ഇമാം. സിനിമയെ കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും കേരളത്തില്‍ പ്രണയത്തിന്റെ പേരില്‍ ജിഹാദ് ഇല്ലെന്നും കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

First Paragraph Rugmini Regency (working)


കേരളത്തില്‍ എല്ലാവരും ഒന്നാണ്, അതാണ് കേരളത്തിന്റെ ചരിത്രവും പാരമ്പര്യവുമെന്നും മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ തയ്യാറാക്കിയ കേരള സ്റ്റോറി സിനിമ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും പറഞ്ഞു. കേരള സ്റ്റോറിയില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര ഗവണ്‍മെന്റ് തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയതാണ്. കള്ളം പ്രചരിപ്പിക്കുന്ന ആളുകളുടെ കയ്യിലെ ഉപകരണം ആകരുത്. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഒന്നല്ല കലയെന്നും വി പി ശുഹൈബ് മൗലവി പറഞ്ഞു.


കോഴിക്കോട്ടെ ഈദ് ഗാഹില്‍ നടത്തിയ പ്രഭാഷണത്തിലായിരുന്നു പരാമര്‍ശം. ഇസ്രായേലിനൊപ്പം നില്‍ക്കുക എന്നാല്‍ പിശാചുക്കള്‍ക്കൊപ്പം നില്‍ക്കലാണെന്നും പലസ്തീനൊപ്പം നില്‍ക്കുക എന്നാല്‍ മനുഷ്യത്വത്തിന് ഒപ്പം നില്‍ക്കലാണെന്നും പറഞ്ഞു. പലസ്തീനോട് ഐക്യദാര്‍ഢ്യപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ പെരുന്നാളിന് അര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Second Paragraph  Amabdi Hadicrafts (working)

നേരത്തേ ഇടുക്കിയില്‍ പള്ളിയുമായി ബന്ധപ്പെട്ട് കേരളാ സ്‌റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെ മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ‘മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്’ എന്ന ഡോക്യുമെന്ററി എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള പളളിയില്‍ പ്രദര്‍ശിപ്പിച്ചു. സാന്‍ജോപുരം പള്ളിയിലെ നൂറിലേറെ വരുന്ന വേദപഠനം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. സംഘപരിവാര്‍ അജന്‍ഡയാണെന്നാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളാസ്‌റ്റോറിയ്‌ക്കെതിരേ വിമര്‍ശനം ഉയരുന്നത്.