Header 1 vadesheri (working)

യു .ഡി.എഫ് സർവ്വീസ് & പെൻഷനേഴ്സ് സംഗമം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : ഐക്യജധാധിപത്യമുന്നണി സാനാർത്ഥി കെ.മുരളീധരൻ്റെ തെരെഞ്ഞെടുപ്പ് വിജയം സുനിശ്ചിതമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടു് ഗുരുവായൂർ മണ്ഡലം യു ഡിഎഫ് ദേവസ്വം ജീവനക്കാരും, പെൻഷൻകാരും വിവിധ വിഭാഗങ്ങളിലെ ജനാധിപത്യ സംഘടനകളുടെ സാരഥികളും പെൻഷൻ സംഘടനകളുടെ സാരഥികളും, ട്രേഡ് യൂണിയൻ ഭാരവാഹികളും ഒത്ത് ചേർന്നു് ജീവനക്കാരുടെയും പെൻഷനേഴ്സിൻ്റെയും സംഗമം നടത്തി.

First Paragraph Rugmini Regency (working)

ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സംഗമം കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് ടി.എൻ.പ്രതാപൻ.എം.പി. ഉൽഘാടനം ചെയ്തു കെ.എസ്.എസ്.പി.എ.ജില്ലാ കമ്മിറ്റി അംഗം ‘ പി.ഐ ലാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.മുൻ ഗുരുവായൂർദേവസ്വം ചെയർമാൻ ടി.വി.ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി.ഡി.സി.സി.പ്രസിഡണ്ട് ജോസ് വള്ളൂർ, ജില്ലാ പഞ്ചായത്ത് മെമ്പർ മുഹമ്മദ് ഗസാലി, നേതാക്കളായ സി.എ. ഗോപപ്രതാപൻ, ഒ.കെ.ആർ മണികണ്ഠൻ അഡ്വ.ടി.എസ്.അജിത്ത്, അരവിന്ദൻ പല്ലത്ത്,എം.എഫ് ജോയ്, ആർ.രവികുമാർ ,ഗോപി മനയത്ത്, ബി.മോഹൻകുമാർ, ബാലൻ വാറണാട്ട്, കെ.പി എ റഷീദ്,ഇ.രമേശ് ,സി.ജെ. റെയ്മണ്ട്,പ്രതീഷ് ഒടാട്ട്, ആർ.വി.ജലീൽ, വി.കെ ജയരാജ്, ടി.കെ ഗോപാലകൃഷ്ണൻ, ടി. വി കൃഷ്ണദാസ്എന്നിവർ പ്രസംഗിച്ചു

Second Paragraph  Amabdi Hadicrafts (working)